
ലോസ്ആഞ്ചലസ് : വീണ്ടും ഒരു വാലന്റൈന്‍സ് ഡേ വരാവായി വാലന്റൈന്‍സ് വീക്ക് ആചരണവും തുടങ്ങിക്കഴിഞ്ഞു. റോസ് ഡേ, പ്രേപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, വാലന്റൈന്‍സ് ഡേ, ഇങ്ങനെയാണ് വാലന്റൈന്‍സ് വീക്കിലെ ഒരോ ദിവസങ്ങളും അറിയപ്പെടുന്നത്.
നാളെ ടെഡി ഡേയാണ് കുട്ടികള്‍ക്കും ,മുതിര്‍വര്‍ക്കും ഏറേ ഇഷ്ടമുളള പാവയാണ് ടെഡി ബിയര്‍. കാഴചയില്‍ പാവം ലക്കുളള ഓമനത്തമുളള ഈ കരടിക്കുട്ടന്മാരെ സമ്മാനമായി കിട്ടാന്‍ ആരാണ് ആഗ്രഹിക്കാത്തത്?പഷേ ഈ ടെഡി ബിയറിനെ എന്താണ് ഇത്ര സ്പെഷ്യലാക്കുന്നത് ?ആരാണ് ടെഡി?
യു.എസ്. പ്രസിഡന്റായിരുന്ന തിയഡോറ്റര് റൂസ്വെല്‍റ്റിന്റെ പേരാണ് ടെഡി ബിയറിന് ലഭിച്ചത് തിയോഡര്‍ അറിയപ്പെടുന്നത് 'ടെഡി' എന്നായിരുന്നു. 1902 ല്‍ മിസിസിപ്പില് നായട്ടിനിടെ ഒരു കരടിക്കുട്ടിയെ കൊല്ലന് ടെഡി വിസമ്മതിച്ചു അത് പിന്നീട് ന്യൂസ്പേപ്പറില്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇക്കാര്യം ജനങ്ങള്‍ അറിഞ്ഞു.
1902 നവംബര്‍ 16 ന് വാഷിംഗ്ടണ്‍ പോസ്റ്റിലാണ് ക്ലിഫോഡ് ബെറിമാന്‍ വരച്ച ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ നഗരത്തിലെ കട നടത്തിയിരുന്നു മോറിസ് മിക്റ്റം ഇത് ശ്രദ്ധിച്ചു. അദ്ദേഹത്തിനൊരു ഐഡിയ തോന്നി. ഓമനത്തമുളള ഒരു കരടി പാവയായിരുന്നു. മോറിസ് കിറ്റം നിര്‍മ്മിച്ച ആ കരടിപ്പാവയ്ക്ക തിയഡോറിന്റെ അനുവാദത്തോടെ അദ്ദേഹം പേരിട്ടു;ടെഡി ബിയര്‍ '






