
സ്കൂളിന്റെ വാര്‍ഷിക ചടങ്ങിനിടെ മകളുടെ ഡാന്‍സിന് സഹായവും അതോടൊപ്പം പ്രോത്സാഹനവും പകര്‍ന്നു നല്കുന്ന ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് 24 സെക്കന്റുളള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ്. 'ആന്‍ഡ് ദി ഫാദര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഗോസ് ടു' എന്നാണ് ഇദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.
'തുനക് ടുനക്' എന്ന ദലേര്‍ മെഹന്ദിയുടെ ഗാനത്തിനാണ് വീഡിയോയിലുളള കുട്ടി നൃത്തം ചെയ്യുന്നത്. മകളുടെ ഡാന്‍സിന്റെ സ്റ്റെപ്പ് തെറ്റാതിരിക്കാന്‍ പിതാവ് അവളോടൊപ്പം സ്റ്റേജിന് താഴെ ഇരുന്ന് ചുവടു വയ്ക്കുന്നതും വീഡിയോയില്‍ കാണാം. പെണ്മക്കളും അച്ഛനും തമ്മിലുളള അഭേദ്യ ബന്ധം കൂടി ഈ വീഡിയോ പകര്‍ന്നു നല്കുന്നു.
നിരവധിപേര്‍ ഏറ്റെടുത്ത ഈ വീഡിയോ സോഷ്യല്‍ മീഡിയ ആരാധകരെ ഏറെ രസിപ്പിച്ചു. അവിശ്വസനീയമാണ് ഈ പിതാവിന്റെ ഈ സമര്‍പ്പണം, എല്ലാ കുട്ടികള്‍ക്കും ഇങ്ങനെ ലഭിക്കട്ടെ, കുട്ടികളുടെ പുരോഗതിയുടെയും വിജയത്തിന്റെയും നായകന് പിതാവാണ്, സൂപ്പര്‍ ക്യൂട്ട്, എന്നൊക്കയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍
And the #FatherOfTheYear Award goes to... 😅 pic.twitter.com/iqDyp4Fqkr
— Dipanshu Kabra (@ipskabra) February 7, 2023






