
അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിയുടെ വാക്കുകളിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ താരപത്നിയാണ് രേണു സുധി. അന്നുമുതല്‍ രേണുവിനോട് പ്രേക്ഷകര്‍ക്ക് ഒരു ബഹുമാനവും സ്നേഹവുമൊക്കെയുണ്ടായിരുന്നു. സുധിയുടെ മരണത്തോടെ ആ സ്നേഹം സഹതാപത്തിലേക്ക് വഴിമാറി. സുധിയുടെ ആദ്യഭാര്യയിലെ മകനായ കിച്ചുവിനെയും രേണുവിന്റെയും സുധിയുടെയും മകനായ റിഥപ്പനെയും രേണു എങ്ങനെ വളര്‍ത്തുമെന്നതടക്കം പലരും സംസാരിച്ചു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇന്റിമേറ്റ് റീല്‍സ് വീഡിയോകളും ഹോട്ട് ഫോട്ടോഷൂട്ടുകളും പങ്കിടാന്‍ തുടങ്ങിയതോടെ രേണുവിനോട് പലര്‍ക്കും ദേഷ്യം വന്നു. അന്നുമുതല്‍ സൈബര്‍ മീഡിയ അറ്റാക്കുകള്‍ ദിനംപ്രതി നേരിടുന്ന താരമായി രേണു മാറി. നെഗറ്റീവ് കമന്റുകളും ബോഡി ഷെയ്മിംഗും രേണുവിന് വലിയ രീതിയില്‍ നേരിടേണ്ടി വന്നു. എന്നാല്‍ അതിലൊന്നും തളരാതെ രേണു ഉദ്ഘാടനങ്ങളും ആല്‍ബങ്ങളുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ്.
പക്ഷേ ഇക്കഴിഞ്ഞ ദിവസം കിച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ട ചില വെളിപ്പെടുത്തലുകള്‍ രേണുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്‍ക്കാറുള്ള രേണു തനിക്ക് രണ്ട് മക്കളും ഒരേപോലെയാണ് എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ രേണുവിനെ കുറിച്ച് കിച്ചു വെളിപ്പെടുത്തിയത്, തന്റെ മൂന്നാമത്തെ അമ്മയായ രേണു തന്നോട് വിവാഹത്തിനുശേഷം മിണ്ടാറില്ല എന്നും ഒരു വീട്ടിൽ ഒറ്റയ്ക്കായി പോയി എന്നൊക്കെയുള്ള ആരോപണങ്ങളാണ്. ഇത് രേണുവിനെതിരെയുള്ള സൈബർ ആക്രമണങ്ങൾ കൂടുതല്‍ ചൂടാക്കി.
ഇപ്പോഴിതാ ആ സംഭവത്തിനുശേഷം താൻ കിച്ചുവുമായി സംസാരിക്കാറില്ല എന്നു പറയുകയാണ് രേണു സുധി. താൻ എന്തിനു വിളിക്കണം പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് ദിവസം മുൻപ് കൂടി വിളിച്ചതാണെന്നും അന്ന് കുഴപ്പമില്ലായിരുന്നുവെന്നുമാണ് രേണു പറയുന്നത്.
‘‘ഞാന്‍ എന്തിനു വിളിക്കണം ? പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് ദിവസം മുൻപ് കൂടി ഞാന്‍ കിച്ചുവിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചതാണ്. അന്ന് ഒന്നുമില്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി. മാത്രമല്ല ഈ പ്രശ്നങ്ങൾ ഉണ്ടായതിൽ പിന്നെ എന്റെ വീട്ടിലുള്ളവർ നിരവധി തവണ കിച്ചുവിനെ വിളിച്ചതാണ്, എന്നാൽ അവർ വിളിച്ചപ്പോൾ ഒന്നും അവൻ ഫോൺ എടുത്തില്ല. അങ്ങനെയുള്ള സ്ഥിതിക്ക് ഇനി ഞാൻ വിളിച്ചാലും ഫോൺ എടുക്കുമെന്ന് തോന്നുന്നില്ല...
എന്നാല്‍ ഞാനിപ്പോഴും അവന്റെ വീഡിയോകൾ എല്ലാം കാണുകയും ലൈക് ചെയ്യുകയും ചെയ്യാറുണ്ട്. മാത്രമല്ല ഇനിയും അവൻ എന്നെ അമ്മേ എന്ന് വിളിച്ച് ഒരു കാര്യം പറഞ്ഞാൽ ഞാൻ അത് കേൾക്കും. ഞങ്ങൾ തമ്മിൽ 13- 14 വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. പ്രായപൂർത്തിയായ ഒരു കുട്ടിയാണ് അവൻ. അവനെ ബഹുമാനിക്കേണ്ട സമയത്ത് ഞാൻ ബഹുമാനിക്കുകയും കരുതുകയും ചെയ്തിട്ടുണ്ട്. എന്നുകരുതി 24 മണിക്കൂറും എനിക്ക് ഒരു 15 വയസ്സുകാരന്റെ മുറിയിൽ പോയി ഇരിക്കാൻ പറ്റുമോ ?...’’ എന്നാണ് രേണു സുധി ചോദിക്കുന്നത്. രേണുവിന്റെ ഈ വീഡിയോയ്ക്ക് താഴെയും നിരവധി ആളുകള്‍ നെഗറ്റീവ് കമന്റുകളും രേണു കള്ളം മാത്രമാണ് പറയുന്നതെന്നടക്കം പ്രതികൂല കമന്റുകള്‍ നിറയുന്നുണ്ട്.






