
വണ്ണം കുറയ്ക്കുന്നതിന് ആളുകള്‍ പല വഴികളും തേടാറുണ്ട്. എന്നാല്‍ ഇവിടെ വ്യത്യസ്തമാകുന്നത് ഒരു ട്രെയിനറുടെ വിചിത്ര രീതിയിലുളള വണ്ണം കുറയ്ക്കുന്ന മാര്‍ഗ്ഗമാണ്. ഒരു മാസം മൂന്ന് നേരവും പിസ കഴിച്ച് വണ്ണം കുറച്ചെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാരനായ റിയാന്‍ മെര്‍സര്‍ എന്ന യുവാവാണ് പിസ കഴിച്ച് വണ്ണം കുറച്ചുവെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വണ്ണം കുറയ്ക്കുന്നവര് സാധാരണ പിസ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കലോറി നോക്കി സ്വന്തം വീട്ടിലുണ്ടാക്കി പിസ കഴിച്ചെന്നാണ് ഇയാള്‍ അഭിപ്രായപ്പെടുന്നത്.
ഡയറ്റാണെന്ന് പറഞ്ഞ് ഇഷ്ടഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും ഇഷ്ടപ്പെട്ടവ സ്വയം പാകം ചെയ്തോ വീട്ടില്‍ തയ്യാറാക്കിയോ കഴിക്കാമെന്നും റയാന് പറയുന്നു. മൂന്ന് നേരം കഴിച്ചതിനാല്‍ തന്റെ ഡയറ്റിന്റെ വലിയൊരു ഭാഗമായി പിസ മാറി. പല ഇഷ്ടഭക്ഷണങ്ങളും ഒഴിവാക്കിയെങ്കിലും പിസ മാത്രം വേണ്ടെന്ന് വയ്ക്കാന്‍ തന്റെ മനസ്സ് അനുവദിച്ചില്ല. അതോടെയാണ് പിസയിലൂടെ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.






