
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 17 മടങ്ങ് കൂടുതല്‍ ആകാമെന്നു പഠനം. 4.5 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 58 മുതല്‍ 98 കോടി വരെയാകാമെന്നാണ് പറയുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസിലാണ് (ഐ.ജെ.ഐ.ഡി.) പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ''കണക്കിലെ വൈരുധ്യങ്ങള്ക്കുള്ള പ്രധാനകാരണം ലക്ഷണമില്ലാതെ രോഗ ബാധിതരായവരുടെ എണ്ണത്തിലുള്ള വര്‍ധനവാണ്. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടെതെന്നു പഠനത്തിനു നേതൃത്വം നല്കിയ പ്രാഫസര്‍ ഗ്യാനേശ്വര്‍ ചൗബേ പറഞ്ഞു.
രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 88 ശാസ്ത്രജ്ഞരാണ് പഠനത്തിന്റെ ഭാഗമായത്. ആറു സംസ്ഥാനങ്ങളിലെ 14 ജില്ലകളില്‍ നിന്നും 2301 ആളുകളില്‍ നിന്നാണ് പഠന സംഘം ആന്റിബോഡി പരിശോധിച്ചത്. നിലവില്‍ 1785 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് 96 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.






