
ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മ്മിച്ച വിക്രാന്ത്-15 നിരത്തില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ പുതിയ 125 സിസി വിക്രാന്ത്-12 ഉടന്‍ നിരത്തിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് വിക്രാന്ത്-15 വിപണിയിലെത്തിയത്. നിരത്തിലെത്തി 120 ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചത്.
വില്‍പ്പനക്കായി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ വിക്രാന്ത്-12 മോഡല്‍ ഇതിനോടകം തന്നെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 150 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന സ്വീകാര്യതയാണ് എഞ്ചിന് കരുത്ത് കുറച്ച് പുതിയ വിക്രാന്തിനെ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
150 സിസി വിക്രാന്തില്‍ നിന്ന് മെക്കാനിക്കല്‍ ഫീച്ചേഴ്സ് ഒഴികെ അധികം മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. മുന്‍ മോഡലില്‍ നല്കിയ റിമൂവബിള്‍ സീറ്റ് കൗള്‍ പുതിയ മോഡലില്‍ ലഭ്യമല്ല. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. ഐ.എന്‍.എസ് വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന അതേ രൂപത്തിലാണ്.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8000 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കുമാകും. 2,044 എംഎം നീളം, 780 എംഎം വീതി 1070 എംഎം ഉയരം, 1315 എംഎം വീല്‍ബേസ്, 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.
13 ലിറ്ററാണ് ഫ്യുവല്‍ ടങ്ക് കപ്പാസിറ്റി. 65 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വായു മലിനീകരണ മാനദണ്ഡ ഭാരത് സ്റ്റേജ് 4 എഞ്ചിനാണ് ബൈക്കില്‍ നല്‍കിയിട്ടുള്ളത്. 56,200 രൂപയാണ് ഡല്‍ഹി എക്സ്ഷോറും വില. വൈന്‍ റെഡ്, എബോണി ബ്ലാക്ക്, എന്നീ രണ്ട് നിറങ്ങളിലാണ് വിക്രാന്ത്-12 ലഭ്യമാകുക.