
കൊച്ചി: കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ എത്തിചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെ സുരക്ഷിത ഭക്ഷണ ഇടങ്ങളാക്കിമാറ്റാനൊരുങ്ങി ആരോഗ്യവകുപ്പ് . ഇതിന്റെ ആദ്യഘട്ടം ഫോര്‍ട്ട് കൊച്ചിയില്‍ നടപ്പാക്കാനാണ് തീരുമാനം. സമഗ്ര പദ്ധതി ആവിഷ്കരിക്കാന്‍ മന്ത്രി വീണാജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്ത്തു. കോര്‍പ്പറേഷനുകളുടേയും മറ്റുസ്ഥാപനങ്ങളുടേയും സഹായത്തേടെയാവും പദ്ധതി നടപ്പാക്കുക. എല്ലാ ഭക്ഷണ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ നല്‍കും . ജിവനക്കാര്ക്ക ഭക്ഷ്യ സുരക്ഷാ പരിശീലനവും അതോടൊപ്പം ഹെല്‍ത്ത് കാര്‍ഡ് അടക്കമുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മേഖലയിലെ ഹോട്ടലുകളിലും റെസ്റ്റൊറന്റ്കളിലും ഭക്ഷ്യ സുരക്ഷാ സ്ഥാപനങ്ങളുടെ സര്‍വ്വേ നടപ്പാക്കും . തദ്ദേശസ്വയംഭരണം , പോലീസ്, ടൂറിസം , ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ്എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. പ്രാഥമിക റിപ്പോര്‍ട്ട് മൂന്നാഴ്ച്ചയ്ക്കകം സര്‍വ്വേ നടത്തി സമര്‍പ്പിച്ച ശേഷം ഉന്നതതലയോഗം ചേര്‍ന്നാവും പദ്ധതി നടപ്പാക്കുക.






