
ജമ്മു കാശ്മീരിലിലെ വിദൂരഗ്രാമമായ കേരനില്‍ വാട്സ്അപ്പ് കോളിലൂടെ ഗര്‍ഭിണിയ്ക്ക് സുഖപ്രസവം സാധ്യമാക്കി ഡോക്ടര്‍. പ്രസവ വേദനയെ തുടര്‍ന്നു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവതിയ്ക്കു വേദന കൂടുതലായി. എന്നാല്‍ കടുത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നു യുവതിയെ നഗരത്തിലെ പ്രധാന ആശുപത്രിയിലേക്കു മാറ്റാന്‍ സാധിച്ചില്ല.
വെള്ളിയാഴ്ച രാത്രിയോടെയാണ് യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് കേരന്‍ പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ കുറച്ചു സമയത്തിനകം വേദന കൂടുതല്‍ ആയി. മതിയായ ചികിത്സാ സൗകര്യങ്ങള്‍ പ്രാഥമിക കേന്ദ്രത്തില്‍ ലഭ്യമല്ലായിരുന്നു. നഗരത്തിലേക്കു കൊണ്ടു പോകാന അനുകൂലമായ സാഹചര്യവും ആയിരുന്നില്ല. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്നു കര മാര്‍ഗ്ഗമുള്ള യാത്ര കഠിനമായിരുന്നു.
വായു മാര്‍ഗം വഴി മാത്രമേ മറ്റൊരു സ്ഥലത്തേക്ക് യാത്ര സാധിയ്ക്കുകയുള്ളൂ, ആ സാഹചര്യത്തിലാണ് ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്ററായ ഡോ. പര്‍വേസ് വാട്സ്അപ്പ് കോളിലൂടെ യുവതിയുടെ പ്രസവത്തിനു നേതൃത്വം കൊടുത്തത്.
കേരന്‍ പി എച്ച് എസിയിലെ ഡോക്ടര്‍മാരായ ഡോ. അര്‍ഷാദ് സോഫിയ്ക്കും, പാരാമെഡിക്കല്‍ സ്റ്റാഫിനും ഡോ. പര്‍വേസ് വാട്സ്അപ്പ് കോളിലൂടെ നിര്‍ദേശങ്ങള്‍ നല്കി. ആറു മണിക്കൂറിനു ഒടുവില്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്കി. അമ്മയും, കുഞ്ഞും സുഖമായി ഇരിയ്ക്കുന്നന്നതായി ക്രാള്‍പോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.






