
കൊച്ചി : പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരം നിലവില്‍വന്ന ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയതില്‍ അപാകതയില്ലെന്നു റവന്യൂ ദേവസ്വം വിഭാഗം സുപ്രീം കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തം വരുമ്പോള്‍ പ്രത്യേക വിഭാഗമെന്ന നിലയില്‍ കാണാതെ എല്ലാ വിഭാഗത്തെയും സഹായിക്കുക എന്നതു സാമൂഹിക ഉത്തരവാദിത്വമായി കണക്കാക്കണമെന്നും റവന്യൂ ദേവസ്വം െകെമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ സംഭാവന നല്‍കാനാവില്ലെന്നു െഹെക്കോടതി ഫുള്‍ ബെഞ്ച് വിധി ചോദ്യംചെയ്തു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.പ്രളയ ദുരിതാശ്വാസമായി അഞ്ചു കോടി രൂപയും കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ അഞ്ചു കോടി രൂപയും ദേവസ്വം മാനേജിങ് കമ്മിറ്റി നല്‍കിയിരുന്നു. ഇതിനെതിരേ ഹിന്ദു സംഘടനകളും ഭക്തരും നല്കിയ ഹര്‍ജികളിലാണു പണം നല്കാന് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്നു 2020 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചത്. പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെയാണു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലെത്തിയത്.
ദേവസ്വം ബോര്‍ഡിനുവേണ്ടി പ്രമുഖ ഭരണഘടനാ വിദഗ്ധന്‍ കെ.കെ. വേണുഗോപാല്‍ ഹാജരാകും.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നിശ്ചിത ദൂരപരിധിക്കു പുറത്തുള്ള ഭക്തരുടെ ക്ഷേമത്തിനായി സംഭാവന നല്കുന്നതു ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ സെക്ഷന്‍ 27 നു വിരുദ്ധമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നാണു ദേവസ്വം ബോര്‍ഡിന്റെ വാദം. ഗുരുവായൂരപ്പന്റെ ഭക്തര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുണ്ടെന്നു െഹെക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്കു നല്കുന്ന പണം കേരളമൊട്ടാകെയുള്ള ഭക്തരുടെ ക്ഷേമത്തിനുപയോഗിക്കുന്നുണ്ടെന്നതു കണക്കിലെടുത്തില്ല. ദേവസ്വംഫണ്ട് സര്‍ക്കാര്‍ ഫണ്ടാണെന്നു പറയുന്നില്ല. അവിചാരിതമായുണ്ടായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ ദേവസ്വം പണം വിനിയോഗിച്ചതില്‍ തെറ്റുള്ളതായി കാണുന്നില്ല.
ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടവും ആഘാതവും കുറയ്ക്കാന്‍ ആരാധനാലയങ്ങളുടെ ഭാഗത്തു നിന്നു നടപടിയുണ്ടാകണം. പല സ്ഥലങ്ങളില്‍നിന്നുള്ള, പല മതങ്ങളിലുമുള്ള ഭക്തരുടെ സംഭാവന ക്ഷേത്രത്തിനു ലഭിക്കുന്നുണ്ട്. അതിനാല്‍, അവശ്യഘട്ടത്തില്‍ ഭക്തര്‍ക്ക് സഹായമെത്തിക്കാന്‍ ക്ഷേത്രസമിതിക്കു ബാധ്യതയുണ്ട്. ക്ഷേത്രത്തിലെ പൂജകള്‍ക്കും ചടങ്ങിനും ഉപയോഗിക്കുന്ന താമരപ്പൂവ്, ശര്‍ക്കര, അരി തുടങ്ങിയവ പലയിടങ്ങളില്‍ നിന്നു പല മതത്തില്‍പെട്ടവര്‍ എത്തിക്കുന്നുണ്ട്. കൊവിഡും പ്രളയവും ഇവയുടെ വിതരണത്തെപ്പോലും തടസപ്പെടുത്തിയിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥാവര, ജംഗമ വസ്തുക്കളും പണവും പ്രതിഷ്ഠയായ ഗുരുവായൂരപ്പനില്‍ നിക്ഷിപ്തമാണെന്നും ദേവസ്വം വസ്തുവകകളുടെ ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കു നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ടെന്നുമാണു െഹെക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയത്.
ദേവസ്വം ഫണ്ടില്‍നിന്നു തുക െകെമാറാന്‍ നിയമം അധികാരപ്പെടുത്തുന്നില്ല. ഭക്തരുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കും ജലവിതരണ, ശുചീകരണ നടപടികള്‍ക്കുമായി പണം ചെലവിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അത് ഇത്തരത്തില്‍ ഉപയോഗിക്കാനാവില്ല. നിയമപ്രകാരമുള്ള ചുമതലകള്‍ നേരിട്ടോ നേരിട്ടുള്ള നിയന്ത്രണത്തിലോ ചെയ്യാമെന്നല്ലാതെ ആര്‍ക്കെങ്കിലും കൈമാറാനാവില്ലെന്നു െഹെക്കോടതി വ്യക്തമാക്കിയിരുന്നു.






