
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി പ്രതീക്ഷ കൈവിടാതെ കേരളം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ മഹാരാഷ്ട്രക്കെതിരെ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടി. ആദ്യപകുതിയില്‍ കേരളം ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അര്ജുന്, ജിജോ ജോസഫ് എന്നിവരാണ് ഗോള്‍ നേടിയത്.
ഈ സമനിലയോടെ കേരളത്തിന്റെ സെമിഫൈനല്‍ സാധ്യതകള്‍ തുലാസിലായി.ഗ്രൂപ്പ് എ യിലെ ആദ്യമല്ത്സരത്തില് ഗോവയെ കീഴടക്കിയ കേരളം രണ്ടാം മത്സരത്തില്‍ കര്‍ണാടകയോട് തോല്‍വി വഴങ്ങിയിരുന്നു.
സെമിഫൈനില്‍ കയറാന്‍ ഇനിയുളള രണ്ട് മത്സരങ്ങളില്‍ കേരളത്തിന് വിജയച്ചാല്‍ മാത്രം പോര മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കുകയും വേണം






