
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിലെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതിലൂടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് . ലൈഫ് മിഷന് ഭവന പദ്ധതി കോഴകേസിലാണ് എന്ഫോര്സ്മെന്റ് അറസ്റ്റ് രേഘപ്പെടത്തിയത്. സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യമുണ്ടോ എന്നും ശിഷ്യനു പുറകേ ആശാനും അകത്തുപോകുന്ന സമയം വിദൂതമല്ലെന്നും സുധാകതന് പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കറെന്നും . ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടത്തിയ അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇപ്പോള്‍ പുറത്തുചാടുകയാണെന്നും സുധാകരന്. കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് തുടങ്ങിയ കേസുകളില്‍ നേരത്തേ 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറിനെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്തതു, ആനുകൂല്യങ്ങള്‍ എല്ലാം നല്കി വിരമിക്കാന്‍ അവസരം നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നുവര്‍ഷം മുമ്പ് ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു. അന്വേഷണ സംഘം ചില നിര്‍ണ്ണായക കണ്ടെത്തലുകള്‍ കണ്ടെത്തിയതിന് പിന്നാലെ ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റി. സിബിഐ എത്തുന്നതിനുമുമ്പേ തിടുക്കത്തില്‍ വിജിലന്‍സ് റെയ്ഡ് നടത്തി രേഖകളെല്ലാം പിടിച്ചെടുത്തത് വലിയ വിവാദമായിരുന്നു. പിണറായി വിജയന്െ വീട്ടിലേയ്ക്ക് കൊടുത്തു വിട്ട ബിരിയാണി ചെമ്പിലും വിദേശത്തേയ്ക്ക് കൊടുത്തു വിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അവയില്‍ ഒന്നിിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നും അതോടൊപ്പം പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുളള അന്വേഷണ ഏജന്‍സികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടുവെന്നും കെ സുധാകരന് സൂചിപ്പിച്ചു.
സിബിഐ അന്വേഷണം കൂടി നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളു എന്നതാണ് വാസ്തവം. സിപിഎം ബിജെപി ധാരണ നിലനില്‍ക്കുന്നതിനാലാണ് സിബിഐ അന്വേഷണം തടസപ്പെടുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച പണത്തില്‍ നിന്ന് കോടികളാണ് ഉന്നതരടക്കം പലര്‍ക്കും പങ്കുവച്ചു നല്‍കിയത്. ലക്ഷങ്ങള്‍ മുടക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ആദ്യം ഹൈകോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഈ വിഷയത്തില്‍ വാദിച്ചത്. വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലെ 2.18 ഏക്കറില്‍ 500 ചതുരശ്രയടിയുള്ള 140 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നടന്ന വന്‍ അഴിമതിക്കെതിരേ സന്ധിയില്ലാതെ സമരം ചെയ്ത അവിടത്തെ മുന്‍ എംഎല്‍എ അനില്‍ അക്കരയെ അഭിനന്ദിക്കുന്നതായും സുധാകരന് പ്രസ്ഥാവനയില്‍ വ്യക്തമാക്കി.





