
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പങ്കാളിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളട സ്വദേശി ഷൈജുവാണ് പിടിയിലായത്. പങ്കാളിയായ മുളക്കുഴി സ്വദേശി സജിതയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്ഥലം വിട്ട് പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് ബെംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാടകവീട്ടില്‍ സജിതയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരക്കഷ്ണം കൊണ്ട് ഷൈജു സജിതയുടെ തലയ്ക്കടിക്കടിച്ച് പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് സുഹൃത്തക്കളെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ ചോരയില്‍ കുളിച്ച് കിടന്ന സജിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫേസ്ബുക്കിലൂടെയാണ് ഷൈജുവും സജിതയും പരിചയപ്പെടുന്നത്. രണ്ട് വര്‍ഷമായി ഇരുവരും പന്തളത്തെ വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. സജിതയ്ക്ക് അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.






