
ഒരു എഴുപത്തിയാറുകാരന് പിഎച്ച്ഡി സ്വന്തമാക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിക്ക് ആക്സ്റ്റന് എന്ന ഇയാള്‍ക്ക് 76 വയസ്സുണ്ട്. അദ്ദേഹം അമ്പത് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് തന്റെ പേരിന് മുമ്പില്‍ ഡോ.നിക് അലക്ടെന്‍ എന്ന് ചേര്‍ത്തത്. പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 1970 ലാണ് നിക് തന്റെ ഗവേഷണം ആരംഭിക്കുന്നത്. ഒടുവില്‍ 76 -ാം വയസില്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ക്ലെയര്‍ ആക്സ്റ്റന്റും 11 വയസുള്ള കൊച്ചുമകള്‍ ഫ്രേയയും സമീപത്തുണ്ടായിരുന്നു.
യുഎസിലെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് 1970 ലാണ് ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രത്തില്‍ നിക്ക് ആക്സ്റ്റന് തന്റെ ഗവേഷണം ആരംഭിക്കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിഎച്ച്ഡി പാതിവഴിയില്‍ നിര്‍ത്തി അദ്ദേഹം യുകെയിലേക്ക് പോയി. ഇതിനിടെ അദ്ദേഹത്തിന് ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പും ലഭിച്ചു. എന്നാല്‍, തന്റെ പ്രബന്ധം 'അസാധാരണമായി ബുദ്ധിമുട്ടായിരുന്നു'വെന്ന് അദ്ദേഹം പറയുന്നു. ചില പ്രശ്നങ്ങള്‍ വലുതാണ്. അവയ്ക്ക് ചുറ്റും ചിലവഴിക്കാന്‍ ജീവിതത്തിന്റെ ഏറ്റവും നല്ലൊരു ഭാഗം വേണ്ടിവരും. അതിനായി ദീര്‍ഘനേരം ചിന്തിക്കേണ്ടതുണ്ട്. എനിക്ക് അതിന് 50 വര്‍ഷം വേണ്ടിവന്നുവെന്നാണ് നിക്ക് പറയുന്നത്. മനുഷ്യന്റെ പെരുമാറ്റം മനസ്സിലാക്കുന്നതിന് ഒരു പുതിയ സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് പിന്നാലെയായിരുന്നു നിക്ക് . ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മൂല്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ഗവേഷണം നടത്തി. ഇത്തരത്തില്‍ പെരുമാറ്റ മനഃശാസ്ത്രത്തിന്റെ വീക്ഷണം മാറ്റാന്‍ കഴിയുമെന്ന് ഡോ ആക്സ്റ്റന് വിശ്വസിക്കുന്നു.
1967 ലാണ് ഇയാള്‍ ലീഡ്സില്‍ ബിരുദാനന്തര ബിരുദം ആരംഭിച്ചത്. അമേരിക്കയില്‍ വിയറ്റ്നാം യുദ്ധത്തിനെതിരായ വികാരം ഉയര്‍ന്നകാലം. 'Flower Power' എന്ന പേരിലറിയപ്പെട്ട പ്രതിഷേധം ശക്തമായ കാലം. വിയറ്റ്നാം യുദ്ധം, പാരീസ്, പ്രാഗ്, വിദ്യാര്‍ത്ഥി സമരങ്ങള്‍ എന്നിവയുടെ കാലം. സോഷ്യോളജിയും സൈക്കോളജിയും പോലുള്ള വിഷയങ്ങള്‍ക്ക് ഏറെ പ്രചാരമുണ്ടായ കാലം. ആ കാലത്ത് താന്‍ മനുഷ്യനെ മനസിലാക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ സോഷ്യോളജി പഠിക്കാന്‍ തീരുമാനിച്ചെന്ന് നിക്ക് പറയുന്നു. ജാക്ക് സ്ട്രോ ലീഡ്സിലെ സ്റ്റുഡന്റസ് യൂണിയന് പ്രസിഡന്റുമായിരുന്നു അദ്ദേഹം.
രണ്ട് കുട്ടികളുടെ അച്ഛനും നാല് കുട്ടികളുടെ മുത്തച്ഛനുമാണ് ഇപ്പോള്‍ നിക്ക്. വീണ്ടും ഗവേഷണത്തിനായി 2016 നും 2022 നും ഇടയില്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെത്തിയപ്പോള്‍ പക്വതയുള്ള വിദ്യാര്‍ത്ഥിയെന്ന നിലയില്‍ തന്റെ പഠനകാലം ഏറെ ഇഷ്ടപ്പെട്ടുവെന്ന് ഡോ ആക്സ്റ്റന് കൂട്ടിച്ചേര്‍ത്തു. 'മറ്റെല്ലാ പിച്ച്ഡി ബിരുദ വിദ്യാര്‍ത്ഥികളും ഏതാണ്ട് 23 വയസ്സുകാരായിരുന്നു. എങ്കിലും അവര്‍ എന്നെ അവരില്‍ ഒരാളായി സ്വീകരിച്ചു,' വെന്നും നിക്ക് പറയുന്നു. പുതിയ കുട്ടികള്‍ ആശയങ്ങള്‍ നിറഞ്ഞ മിടുക്കരാണ്. അവരുമായി സംസാരിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം പറയുന്നു. യുകെയിലെ ജീവിതകാലത്താണ് അദ്ദേഹം സ്കൂള്‍ ടീച്ചിംഗ് പ്രോഗ്രാമായ ഓക്സ്ഫോര്‍ഡ് പ്രൈമറി സയന്‍സ് രൂപപ്പെടുത്തിയത്.






