
ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ വാലുള്ള കുഞ്ഞ് ജനിച്ചു. മെക്സിക്കോയിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. സിസേറിയനിലൂടെ ആണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടിപോയി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാല് നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജനിച്ച് രണ്ടു മാസത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വാല് നീളം വെയ്ക്കുന്നതായി കണ്ടത്. അങ്ങനെയാണ് വാല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തത്. ശരീരത്തിന്റെ പിന്‍ഭാഗം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ശരിയാക്കാനും ഡോക്ടര്‍മാര്‍ തീരുമാനിയ്ക്കുകയായിരുന്നു.
5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ് കുഞ്ഞിന്റെ വാലിന്റെ നീളം. ഇങ്ങനെ വരാനുള്ള സാഹചര്യം എന്താണെന്നു വ്യക്തമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപൂര്‍വമായ സംഭവമാണിതെന്നും അവര്‍ പറഞ്ഞു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ലായെന്നും, ആരോഗ്യവതിയായി കുഞ്ഞ് ഇരിയ്ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ കുട്ടിയുടെ തലച്ചോറും ,സുഷുമ്നാ നാഡിയും മറ്റ് അവയവങ്ങളും പരിശോധിച്ചു. യാതൊരു പ്രശ്നവും കുഞ്ഞിനു ഇല്ലെന്നും ശസ്ത്രക്രിയകള്‍ക്ക് ശേഷവും പെണ്‍കുട്ടി സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.






