
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തലില്‍ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ കുട്ടികളുടെ തസ്തികയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണത്തില്‍ 1.25 ലക്ഷം വിദ്യാര്‍ഥികളുടെ ആധാര്‍ അസാധുവായതായും 79,000 പേര് യുഐഡി ഇല്ലാതെയുമാണ് ആധാര്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.
അണ്‍എയ്ഡഡ് സ്കൂള്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ കൈറ്റിന് ലഭ്യമായിരുന്നില്ല . സര്‍ക്കാര്‍ അണ്‍എയ്ഡഡ് സ്കൂളുകളിലെ വിവരങ്ങളുടെ പരിശോധന വൈകാതെ ആരംഭിക്കും . പോര്‍ട്ടലുകളില്‍ തെറ്റായ വിവരങ്ങള്‍ നല്കിയതാവാം ആധാറിലെ വിവരങ്ങളിലും പൊരുത്തക്കേട് ഉണ്ടാവാന്‍ കാരണം എന്നാണ് കരുതുന്നത് .
33,44,858 കുട്ടികളുടെ വിവരങ്ങളാണ് തസ്തിക നിര്‍ണയത്തിനായി പരിശോധച്ചത് . എണ്ണായിരത്തോളം കുട്ടികളുടെ വിവരങ്ങളില്‍ ഇരട്ടിപ്പുള്ളതായും കണ്ടെത്തി. 31.51 ലക്ഷം കുട്ടികളുടെ വിവരങ്ങള്‍ മാത്രമാണ് കൃത്യമായിട്ടുള്ളത് . അസാധുവായതും ആധാര്‍ ഇല്ലാത്തതുമായ 1.94 കുട്ടികള്‍ ഉള്ളതായാണ് കണ്ടെത്തിയത് .ഒരു സബ് ജില്ലയില്‍ ഇത്തരത്തില്‍ ശരാശരി 1186 കുട്ടികളുടെ വിവരങ്ങളില്‍ പൊരുത്തകേടുള്ളതായും കണ്ടെത്തി.
മുവായിരത്തോളം കുട്ടികളുടെ വിവരങ്ങളില്‍ ജനന തീയതി, ലിംഗം , എന്നിവയും അച്ഛന്റെയും അമ്മയുടേയും പേരുകള്‍ ഭാഗികമായുള്ളതായും കണ്ടെത്തി. വിവരങ്ങള്‍ കൃത്യമാക്കാന്‍ സ്ക്കൂള് തിരിച്ചുള്ള പരിശോധന വേണ്ടി വന്നേക്കും . കൈറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് .






