
ചെന്നൈ: മകന്റെ മുടി മോശമായി വെട്ടിയെന്ന് ആരോപിച്ച് പോലീസുകാരന് ബാര്ബര് ഷോപ്പ് പൂട്ടിച്ചു. മകന്റെ മുടി മോശമായി മുറിച്ചെന്നാരോപിച്ച് ബഹളമുണ്ടാക്കുകയും സലൂണ് പൂട്ടുകയും ആയിരുന്നു. തമിഴ്നാട്ടിലെ തിസയന്വിള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നവീസ് ബ്രിട്ടോയാണ് സലൂണ് പൂട്ടിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മകന്റെ മുടി ഇവിടെ വെട്ടിയതെല്ലെന്ന് സലൂണ് ഉടമ പോലീസുകാരനോട് പറഞ്ഞിരുന്നു. എന്നാല് പേലീസുകാരന് ഷോപ്പിലെത്തി ബഹളം വയ്ക്കുകയും തര്ക്കത്തിനൊടുവില് കട പൂട്ടുകയും ആയിരുന്നു.
സംഭവ സമയം സമീപത്തുള്ള കടകളിലുള്ളവരും മറ്റും ദൃശ്യങ്ങള് പകര്ത്തിയതിന്റെ അടിസ്ഥാനത്തില് സലൂണ് ഉടമ തിശയന്വിള പോലീസ് സ്റ്റേഷനില് പരാതി നല്കി. പോലീസുകാരന്റെ നടപടിക്ക് പിന്നാലെ ഡിഎംകെ സര്ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. പോലീസുകാരന്റെ മകന് തെറ്റായ സലൂണ് കാണിച്ചുകൊടുത്തതാണ് കട പൂട്ടിക്കലില് അവസാനിച്ചത്.







Comments