
തുര്‍ക്കിയിലും, സിറിയയിലും സംഭവിച്ച ദുരന്തങ്ങളുടെ തീവ്രത വളരെ വലുതാണ്. അവിടെയുണ്ടായ നാശ നഷ്ടങ്ങളുടെ തീവ്രത വളരെ വലുതാണ്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇത്. എന്നാല്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ സംഭവിച്ചിട്ടും അവിടെ ഒരു നഗരത്തിനു മാത്രം യാതൊരു കേടുപാടുകളും ഉണ്ടായില്ല. ഒരു മരണം പോലും ഈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഹ്റാമന്മറാഷില് നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യസിലികാന്റ് എന്ന പട്ടണമാണ് ഇത്. ഈ പട്ടണം ഇന്സിന് എന്നാണ് അറിയപ്പെടുന്നത്. ഭൂകമ്പം ഏറ്റവും അധികം നാശംവിതച്ച ഹതായി പ്രവിശ്യയില്‍ തന്നെയാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഏകദേശം 31,732 ആളുകള്‍ ഈ പട്ടണത്തില്‍ താമസിക്കുന്നുണ്ട്.
ഇര്സിനെക്കാള് അകലെ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ പോലും ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്നും ഒരു അത്ഭുതമായി ഇര്‍സിന്‍ അതിജീവിക്കുന്നു. ഇവിടുത്തെ കര്‍ശനമായ നിയമങ്ങളാണ് ഇര്സിനെ അതിജീവിക്കാന്‍ പ്രാപ്തമാക്കിയത്. ഇവിടെ അനധികൃതമായി ഒരു കെട്ടിടം പോലും നിര്‍മ്മിക്കുവാന്‍ ആര്‍ക്കും അനുവാദമില്ല. അതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഇവിടുത്തെ ഭരണാധികാരികള്‍ ഇടപെട്ട് പൊളിച്ചു നീക്കും.
പ്രകൃതിയ്ക്ക് ദോഷകരമായ യാതൊരു കാര്യങ്ങളും ഇവിടെ ചെയ്യാന്‍ സാധിയ്ക്കില്ല. ഭൂകമ്പത്തിനു ശേഷം നിരവധി ആളുകളാണ് ഇന്സിനില് അഭയം തേടിയെത്തിയത്.






