
പത്തനംതിട്ട ഏനാദിമംഗലം കാപ്പാ കേസ് പ്രതിയുടെ വീടിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ അമ്മ കൊല്ലപ്പെട്ടു. സൂര്യലാലിന്റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാതയാണ് കൊല്ലപ്പെട്ടത്. കമ്പികൊണ്ട് അടിയേറ്റ് സുജാതയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല.
ഇരുപതോളം ആളുകളടങ്ങുന്ന സംഘം ഇന്നലെ രാത്രിയോടെയാണ് സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂര്‍ണമായും അടിച്ചു തകര്‍ത്ത് സാധനങ്ങള്‍ നശിപ്പിച്ചു. ആക്രമണം തടയാനായി ശ്രമികുന്നതിനിടയില്‍ സുജാതയുടെ തലയ്ക്കും മുഖത്തും അടി ഏല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ലാലിന്റഎ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കോടട്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ശനിയാഴ്ച രാത്രിയില്‍ സൂര്യലാലും സഹോദരന് ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു.സൂര്യ ലാലും ചന്ദ്രലാലും മണ്ണെടുത്ത ആള്‍ക്ക് വേണ്ടി മറുഭാഗത്തെ ആക്രമിച്ചു. ചിലരെ ഇവരുടെ പട്ടിയെ കൊണ്ടുപോയി കടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് വീട് ആക്രമണത്തിന് പിന്നിലെ കാരണമെന്നണ് പൊലീസ് നിഗമനം.
ശനിയാഴ്ച സൂര്യ ലാലുമായി സംഘര്‍ഷമുണ്ടായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഒപ്പം സുജാതയുടെ മക്കളുമായി വൈരാഗ്യമുളള ചില ക്വട്ടേഷന്‍ സംഘങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിരവധി ക്രമിനല്‍ കേസുകളില്‍ കൊല്ലപ്പെട്ട സുജാതയും പ്രതിയാണ്. സുജാത
ചാരായം വാറ്റ്, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളിലാണ് ജയിലില്‍ കടന്നട്ടുള്ളത്. ഇളയ മകന് ചന്ദ്രലാല്‍ പോക്സോ കേസിലെ പ്രതിയാണ്. ഇതിന് മുന്‍പും ഇവരുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. സുജാതയുടെ വീടിനു നേരെ മുമ്പ് പല തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലും സംഘര്‍ഷം പരിവായിരുന്നുവെന്നും അയല്‍വാസികള്‍ വിശദീകരിച്ചു.






