
വൈറല്‍ വീഡിയോയുടെ കാലമാണിത്.അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. പത്താന് സിനിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ പത്താന് സിനിമയിലെ 'ജൂമേ ജോ പത്താന്' എന്ന ഗാനത്തിനു ചുവടു വെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ് ജീസസ് ആന്റ് മേരി കോളേജിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപികമാര്‍.
മനോഹരമായി നൃത്തം ചെയ്യുന്ന അദ്ധ്യാപികമാരെ വീഡിയോയില്‍ കാണാം. കോളേജിലെ വിദ്ധ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബില്‍ അപ്രതീക്ഷിതമായി കയറി വന്നു ഡാന്‍സ് ചെയ്യുകയാണ് അദ്ധ്യാപികമാര്‍. സാരി ഉടുത്ത് നൃത്തം ചെയ്യുക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ഇവര്‍ സാരിയില്‍ വളരെ കൂളായാണ് ഇവര്‍ ഡാന്‍സ് ചെയ്യുന്നത്.
അദ്ധ്യാപികരുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഡാന്‍സിനു കമന്റിട്ടിരിയ്ക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഫെബ്രുവരി 17 നു പോസ്റ്റ് ചെയ്ത വീഡിയോ 1.2 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിയ്ക്കുന്നത്.






