
പാലക്കാട് : പാലക്കാട് കരിമ്പയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തേനീച്ചയുടെ കുത്തേറ്റ് മരിച്ചത് . മരുതുംകാട് തേനമല എസ്റ്റേറ്റിലായിരുന്നു സംഭവം. കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പി.കെ.രാജപ്പന് (65) ആണ് മരിച്ചത് .
കൂടിളക്കിവന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തികൊണ്ടിരുന്ന തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാജപ്പനോടൊപ്പം ഉണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശിയായ മുണ്ടപ്ലാമൂട്ടില്‍ എംജി ജോഷി (40) ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ ജോഷിയുടെ പരിക്ക് ഗുരുതരമല്ല.






