
ഓരോ വര്‍ഷവും ഇന്ത്യയുടെ ഭൗമാന്തര്‍പാളി അഞ്ചു സെന്റീമീറ്റര്‍ വീതം തെന്നിനീങ്ങിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രലോകം. ഇതു നിമിത്തം ഹിമാലയത്തില്‍ വലിയ തോതില്‍ സമ്മര്‍ദം നേരിടേണ്ടി വരുന്നു ഇത് രാജ്യത്ത് വലിയ തോതില്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമായേക്കുമെന്നും പ്രശസ്ത ഭൗമശാസ്ത്രജഞനായ ഡോ.എന്‍ പൂര്‍ണചന്ദ്ര റാവു പറഞ്ഞു.
ചലിക്കുന്ന വിവിധ പ്ലേറ്റുകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ അടങ്ങിയിരിക്കുന്നു. ഓരോ വര്‍ഷവും ഏകദേശം അഞ്ചു സെന്റീമീറ്ററിലാണ് ഇന്ത്യന്‍ പ്ലേറ്റ് ചലിക്കുന്നത്. ഉത്തരാഖണ്ഡും, ഹിമാചല്‍ പ്രദേശും ഉള്‍പ്പെടെയുളള പടിഞ്ഞാറന്‍ യൂറോപ്പിനിടയില് സീസ്മിക് ഗ്യാപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ പ്രദേശത്ത് ഭൂകമ്പങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പൂര്‍ണചന്ദ്രറാവു പറഞ്ഞു.
ഇദ്ദേഹം ഹൈദരാബാദിലെ നാഷണല്‍ ജിയോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റാണ്. തിങ്കളാഴ്ച രാത്രി 10:38 ന് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിന്ന് 56 കിലോമീറ്റര്‍ വടക്ക് റിക്ടര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.






