
ഫോര്‍ട്ട്കൊച്ചിയിലെ കുടിവെള്ള പ്രശ്നം ഉടന്‍ പരിഹാരിയ്ക്കുമെന്ന് എം എല്‍ എ കെ.ജെ മാക്സി. രണ്ട് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഫോര്‍ട്ട് കൊച്ചി തുരുത്ത് നിവാസികള്‍ പറയുന്നത്. കുടിയ്ക്കുന്നതിനും, ഭക്ഷണം പാചകം ചെയ്യാതിനും മതിയായ വെള്ളം ലഭിയ്ക്കുന്നില്ല. നിവര്‍ത്തിയില്ലാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി കുന്നുംപുറം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഫോര്‍ട്ട് കൊച്ചി റവന്യു ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സബ്കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം കാണും എന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ഇതിനിടെ ഇവിടെയുള്ള മൂന്ന് പമ്പും തകരാര്‍ ആയതാണ് പ്രശ്നം കൂടുതലാക്കിയതെന്നും ചെറിയ ആവശ്യങ്ങള്‍ക്ക് പോലും കോര്പറേഷന് വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നുമായിരുന്നു മേയറുടെ പ്രതികരണം.
തോപ്പുംപടി, മട്ടാഞ്ചേരി, മരട്, നെട്ടൂര്‍, ചെല്ലാനം, കുമ്പളങ്ങി തുടങ്ങിയ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇപ്പോള്‍ ഇതു പരിഹരിച്ചില്ലെങ്കില്‍ വേനല്‍ കാലം ആകുമ്പോഴേക്കും കുടി വെള്ള പ്രശ്നം രൂക്ഷമാകും.






