
വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാത്തവരായി അധികമാരും കാണില്ല. പ്രിയപ്പെട്ടവരുടെ പിറന്നാള്‍ ദിനങ്ങള്‍, സ്വന്തം വിവാഹ വാര്‍ഷികം, തുടങ്ങിയവയെല്ലാം ആളുകള്‍ക്ക് ഏറെ പ്രിയങ്കരമാണ്. എന്നാല്‍ ഇവയെല്ലാം മറന്നുപോകുന്നവരും ഉണ്ട്. ഇത്തരത്തില്‍ പിറന്നാളും വിവാഹ വാര്‍ഷികം ഒക്കെ ആശംസിക്കാത്തതിന്റെ പേരില്‍ പിണങ്ങുന്നവരുമുണ്ട്. അത്തരം ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മുംബൈയില്‍ വിവാഹ വാര്‍ഷികം മറന്ന് പോയതിന്റെ പേരില്‍ ആക്രമം നേരിട്ടിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. ഘട്കോപ്പറിലായിരുന്നു സംഭവം. വിവാഹ വാര്‍ഷികം മറന്നുപോയതിന്റെ പേരില്‍ ഭാര്യയും, ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഫെബ്രുവരി 18 നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാര്‍ഷികം. എന്നാല്‍ ഭര്‍ത്താവ് അത് മറന്നുപോയി. ഇതേ തുടര്‍ന്ന് 27 കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്.
32 വയസുകാരനായ വിശാല്‍ നാംഗ്രേക്ക് ആണ് ഭാര്യ വീട്ടുകാരുടെ മര്‍ദ്ദനം ഏറ്റത്. ഒരു കൊറിയന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി നോക്കുകയാണ് വിശാല്‍. ഭാര്യ കല്‍പ്പന ഫുഡ് ഔലറ്റിലാണ് ജോലിചെയ്യുന്നത്. 2018 ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടയിലെ ബൈന്വാഡിയിലാണ് ഇരുവരുടെയും താമസം. സംഭവ ദിവസം ഭര്‍ത്താവ് ഭാര്യയെ വിവാഹം ആശംസിക്കാന്‍ മറക്കുകയായിരുന്നു.
ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തില്‍ തന്റെ സഹോദരനെയും മാതാപിതാക്കളെയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും വിശാലിനോടൊപ്പം ജീവിക്കാന്‍ തനിക്ക് താത്പര്യം ഇല്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയുടെ വീട്ടുകാര്‍ എത്തുകയും യുവാവിനെയും യുവാവിന്റെ അമ്മയേയും മര്‍ദ്ദിച്ചു. മാത്രമല്ല മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വിശാലിന്റെ വാഹനവും വീടിന്റെ ജനാലയും ഇവര്‍ തല്ലി തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് യുവാവിെനയും അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.






