ജര്‍മ്മനിയിലൂടെ 800 വര്‍ഷം മുമ്പ് കടന്ന് പോയ ഒരു സഞ്ചാരി ഒളിപ്പിച്ചതെന്ന് കരുതുന്ന നിധിശേഖരം കണ്ടെത്തി. ഹൈതാബു എന്ന പുരാതന നഗരത്തില്‍ നിന്നാണ് നിധി ശേഖരം കണ്ടെത്തിയിരിക്കുന്നത്. നാണയങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അടുക്കിവച്ച നിലയിലായിരുന്നു. ബെര്‍ലിനില്‍ നിന്ന് ഏകദേശം 335 മൈല്‍ വടക്ക് പടിഞ്ഞാറായി ഷ്ലെസ്വിഗ്-ഹോള്‍സ്റ്റീന്‍ സംസ്ഥാനത്തിലെ ബുസ്ഡോര്‍ഫിന് സമീപം ഡെന്മാര്ക്ക് അതിര്‍ത്തിക്കടുത്താണ് ഹൈതാബു - ഡാനെവര്‍ക് ലോക പൈതൃക സൈറ്റ്. എട്ടാം നൂറ്റാണ്ട് മുതല്‍ പതിനൊന്നാം നൂറ്റാണ്ട് വരെ വൈക്കിംഗ് വ്യാപാര കേന്ദ്രവും ജനവാസ കേന്ദ്രവുമായിരുന്നു ഹൈതാബുവെന്ന് ജര്‍മ്മന്‍ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുടെ അസോസിയേഷന് പറയുന്നു.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ജര്‍മ്മന്‍ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ് സ്റ്റെയ്ന്മാന് നടത്തിയ അന്വേഷണങ്ങള്‍ക്കിടയാണ് ഹൈതാബു, ഡാനെവര്‍ക്ക് എന്നീ ലോക പൈതൃക സൈറ്റുകള്‍ക്കിടയില്‍ നിന്ന് നിധി ശേഖരം കണ്ടെത്തിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സ്റ്റേറ്റ് ഓഫീസ് ഓഫ് ഷ്ലെസ്വിഗ്-ഹോള്‍സ്റ്റീന്‍ പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ട പ്രദേശത്ത് അദ്ദേഹം കുഴിയെടുത്തു. തുടര്‍ന്ന് ചില സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണക്കമ്മലും ഒരു കഷ്ണം തുണിയും മറ്റ് ചില വസ്തുക്കളും അവിടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഖനനത്തിനുള്ള അനുമതി തേടുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് 30 ഓളം നാണയങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ പലതും 1202 മുതല്‍ 1241 വരെ ഇവിടം ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാള്‍ഡെമര്‍ രണ്ടാമന്റെ ഭരണകാലത്തേതാണെന്ന് കരുതുന്നു. നാണയങ്ങള്‍ക്കിടയില്‍ പുരാതനമായ തുണിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. ഒപ്പം സ്വര്‍ണ്ണം പൂശിയ രണ്ട് മോതിരങ്ങള്‍, ഒരു മോതിരത്തിന്റെ കഷണം, മറ്റ് ചില ചെറിയ സ്വര്‍ണ്ണ പാളികള്‍ എന്നിവയും കണ്ടെത്തി. ഇവയെല്ലാം ഒരു ബാഗിലാക്കി കുഴിച്ചിട്ടതാകാമെന്ന് കരുതുന്നു. വൈക്കിംഗ് കാലഘട്ടത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിന് സമീപമാണ് ഈ വസ്തുക്കള്‍ കണ്ടെത്തിയതെങ്കിലും, നാണയങ്ങളുടെ പഴക്കത്തെ അടിസ്ഥാനമാക്കി ഹൈതാബു നഗരം നശിപ്പിച്ചതിന് ശേഷം ഇവ നഷ്ടപ്പെടാതിരിക്കാന്‍ ഒളിപ്പിച്ചതാകാമെന്ന് പുരാവസ്തു വിദഗ്ദര്‍ പറയുന്നു. വസ്തുക്കളെല്ലാം ഒരുമിച്ചാണ് അടക്കം ചെയ്തത്.
ഇവയ്ക്കൊപ്പം ബൈസന്റൈന്‍ ശൈലിയില്‍ ശ്രദ്ധാപൂര്‍വം രൂപകല്പന ചെയ്ത ഉയര്‍ന്ന നിലവാരമുള്ള രണ്ട് സ്വര്‍ണ്ണ കമ്മലുകളും ഉണ്ടായിരുന്നു. സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതി കാണിക്കുന്ന സ്വര്‍ണ്ണക്കമ്മലുകളാണിവ. ഓരോ കമ്മലിലും ഒരു ഡസനോളം വിലകൂടിയ രത്ന കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു, ലഭിച്ച സ്വര്‍ണ്ണനാണയങ്ങളില്‍ ഇസ്ലാമിക നാണയങ്ങളുടെ അനുകരണമായി സ്വര്‍ണ്ണം പൂശിയിരുന്നു. സങ്കീര്‍ണ്ണമായ അറബി എഴുത്തുകളും ഈ നാണയങ്ങളില്‍ ഉണ്ടായിരുന്നു.

Comments