
എല്ലാ രാജ്യത്തിനും അവരുടേതായ ഔദ്യോഗിക ഭാഷ, പക്ഷി, മൃഗം, ഫലം എന്നിവ ഉണ്ട്. എന്നാല്‍, ഒരു രാജ്യത്തിന് ഒരു ഔദ്യോഗിക സുഗന്ധമുണ്ടെങ്കിലോ. ഔദ്യോഗിക സുഗന്ധം സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോ സിറ്റി. വറുത്ത പച്ച മുളകിന്റെ ഗന്ധത്തെ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമായി തിരഞ്ഞെടുക്കാനാണ് നിയമനിര്‍മ്മാണ സഭയില്‍ പരിഗണനയിലുള്ള പുതിയ ബില്ലിലൂടെ തീരുമാനിച്ചിരിക്കുന്നത്.
മെക്സിക്കോയുടെ സംസ്ഥാന ചിഹ്നങ്ങളുടെ പട്ടികയിലേക്ക് ഔദ്യോഗിക ഗന്ധം കൂടി ഉള്‍പ്പെടുത്താനാണ് ബില്ല് ശുപാര്‍ശ ചെയ്യുന്നത്. ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ 'വില്യം സോള്‍സ് ' ആണ് ബില്ല് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മെക്സിക്കോയിലെ ജനങ്ങള്‍ക്ക് അവരുടെ എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്, കൂടാതെ മെക്സിക്കോയുടെ ഔദ്യോഗിക പച്ചക്കറികളുടെ പട്ടികയിലും പച്ചമുളക് ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക സുഗന്ധമായി വറുത്ത പച്ചമുളകിന്റെ ഗന്ധം തിരഞ്ഞെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് പൊതുവില്‍ അഭിപ്രായം.






