
ബോളിവുഡ് താരം സ്വര ഭാസ്കര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചതില്‍ അധിക്ഷേപ പരാമള്ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ശ്രദ്ധ വോള്‍ക്കറുടെ വിധിയാണ് സ്വരയെ കാത്തിരിക്കുന്നതെന്നാണ് പ്രാചിയുടെ പരാമര്‍ശം. ജീവിതത്തിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ഫ്രിഡ്ജ് തുറന്ന് നോക്കേണ്ടിയിരുന്നുവെന്നാണ് പ്രാചി പറയുന്നത്.
അത് അവരുടെ സ്വന്തം തീരുമാനമാണ്. അതേകുറിച്ച് കൂടുതലൊന്നും പറയാനില്ല. എന്നാല്‍ ശ്രദ്ധയ്ക്ക് സംഭവിച്ചത് എന്താണോ അത് സ്വരയ്ക്കും സംഭവിച്ചേക്കാം.'- സാധ്വി പ്രാചി പറഞ്ഞു.
എന്നാല്‍ പ്രാചിയുടെ പരാമര്‍ശത്തിനെതിരെ സ്വര രംഗത്തുവന്നു. എത്ര വെറുപ്പും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും സ്നേഹം വിജയിക്കുമെന്നും നിലനില്‍ക്കുമെന്നും ഹൃദയ ചിഹ്നത്തോടോപ്പം സ്വര ട്വീറ്റിലൂടെ മറുപടി നല്കി. ഡല്‍ഹിയെ നടുക്കിയ ഫ്രിഡ്ജ് കൊലപാതകത്തോട് സ്വരയുടെ വിവാഹത്തെ താരതമ്യം ചെയ്തത് പ്രാചിയുടെ വിഷലിപ്തമായ മനസിനെയാണ് കാണിക്കുന്നതെന്നാണ് പലരും പറഞ്ഞത്. വര്‍ഗീയമായ മനസുകള്‍ക്ക് മതസൗഹാര്ദത്തെയോ, സ്നേഹത്തെയോ, ഉള്‍ക്കൊള്ളാനാവില്ലെന്നും ആളുകള്‍ കുറിച്ചു. സ്വരയുടെ വിവാഹ ചിത്രങ്ങള്‍ക്ക് ചുവടെ വ്യാപകമായ അധിക്ഷേപങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സമാജ്വാദി പാര്‍ട്ടി നേതാവായ ഫഹദ് അഹമ്മദിനെ കടുത്ത മോദി വിമര്‍ശകയും ആക്ടിവിസ്റ്റുമായ സ്വര ഫെബ്രുവരി 16നാണ് സ്പെഷല്‍ മാരേജ് ആക്ട് വഴി വിവാഹം കഴിച്ചത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്നാണ് വിവാഹ വാര്ത്തപങ്കുവച്ച് സ്വര വ്യക്തമാക്കിയിരുന്നു






