
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വെയ്റ്റര്‍മാര്‍ക്ക് ടിപ്പ് ലഭിക്കുന്നത് പതിവാണ്. എന്നാല്‍ ഇൗ തുക തുച്ഛമായിരിക്കാറാണ് പതിവ്. എന്നാല്‍ ഓസ്ട്രേലിയയിലെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ്.
യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ലോറന് പാര്‍ട്ട് ടൈമായി സൗത്ത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറന്റില്‍ ജീവനക്കാരിയാണ്. ഇവര്‍ ഒറ്റ ദിവസംകൊണ്ടാണ് ലക്ഷങ്ങള്‍ സമ്പാദിച്ചത്.
ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചെത്തിയ നാല് പേര് അടങ്ങുന്ന സംഘത്തിന്റെ ടേബിള്‍ കൈകാര്യം ചെയ്തത് ലോറനായിരുന്നു. കോടീശ്വരനായ 27-കാരന് എഡ് ക്രാവനായിരുന്നു ഈ സംഘത്തിലെ ഒരാള്‍. ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോള്‍ ഇയാള്‍ 4000 പൗണ്ട് ലോറന്റെ കൈയില്‍ ടിപ്പായി കൊടുക്കുകയായിരുന്നു. ഇക്കാര്യം സഹപ്രവര്‍ത്തകരോട് പങ്കുവെയ്ക്കുകയും ചെയ്തു. റെസ്റ്റോറന്റിലെ നിയമമനുസരിച്ച് എല്ലാ വെയ്റ്റര്‍മാരും ടിപ്പ് പങ്കുവെയ്ക്കണമെന്നാണ്. അതിനാല്‍ ഇതില്‍ നിന്ന് 70 ശതമാനത്തോളം തുകയാണ് ലോറന് ലഭിക്കുക.






