
യൂട്യൂബില്‍ ഇനി ഭാഷയുടെ അതിര്‍വരമ്പുകളില്ല. ഭാഷ മനസ്സിലാകാത്തതിനെ തുടര്‍ന്ന് മാറ്റിവച്ച വീഡിയോകള്‍ ഇനി മനസിലാകുന്ന ഭാഷയിലേക്ക് മാറ്റി കാണാം. ഇതിനായി 'മള്‍ട്ടി ലാംഗ്വേജ് ഓഡിയോ' എന്ന ഫീച്ചറാണ് യൂടൂബ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി ഓഡിയോ,സബ്ടൈറ്റില്‍ മാറ്റുന്നതു പോലെ മാറ്റാന്‍ സാധിക്കും. യൂട്യൂബ് സെറ്റിങ്സില്‍ പോയി ക്ലിക്ക് ചെയ്താല്‍ ഓഡിയോ ട്രാക്ക് എന്ന ഓപ്ഷന് ഉണ്ടാകും. അത് പരിശോധിച്ചാല്‍ ഏതൊക്കെ ഭാഷകളില്‍ വീഡിയോ കേള്‍ക്കാമെന്ന് അറിയാന്‍ സാധിക്കും.
യൂട്യൂബ് ഒരു വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3500 ഡബ് ചെയ്ത വീഡിയോകള്‍ നാല്പതോളം ഭാഷകളിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. കാഴ്ച്ചക്കാര്‍ക്കിടയില്‍ ഡബ് ചെയ്ത വീഡിയോയ്ക്ക് വലിയ സ്വീകാര്യത കിട്ടുമെന്നാണ് കണക്കാക്കുന്നത്.
അതിനിടെ ഡബ് ചെയ്ത യൂടൂബ് വീഡിയോ കാണുന്നവരുടെ എണ്ണം ഒരു മാസത്തിനിടയില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ക്രിയേറ്റര്‍മാര്‍ക്ക് 'സബ് ടൈറ്റില്‍ എഡിറ്റര്‍' എന്ന ടൂള്‍ ഉപയോഗിച്ച് ഓഡിയോ ട്രാക്ക് ഇടാനാകും.നേരത്തെ അപ്ലോഡ് ചെയ്ത വീഡിയോയിലും ഈ സൗകര്യം ലഭ്യമാണ്.






