ഹോങ്കോങ് :ഹോങ്കോംഗില്‍ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ േപാലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുന്‍ ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊലപാതകത്തില്‍ കലാശിച്ചായി പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ഭര്‍ത്താവിന്റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നുമാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്തെങ്കിലും പോലീസ് 28 കാരനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ബോട്ടില്‍ നഗരം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്നും അറിയിച്ചു. അതേസമയം പെണ്‍കുട്ടിയുടെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നുംപോലീസ് പറഞ്ഞു.






