ചത്തീസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന 85ാമത് കോണ്‍ഗ്രസ് പ്ലീനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തെ ചൊല്ലി വിവാദം രൂപപ്പെട്ടതില്‍ വിശദീകരണമായി നേതൃത്വം. ഞായറാഴ്ച്ച പത്രങ്ങളില്‍ പ്ലീനത്തിന്റെ സമാപനത്തോടുനുബന്ധുച്ച് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര നേതാവുമായ മൗലാന അബുല്‍ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.
കോണ്‍ഗ്രസ് ഒഴിവാക്കുന്നു എന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്ന മുന്‍ പ്രധാനമന്ത്രി നരസിംഹറാവു അടക്കം പരസ്യത്തില്‍ ഇടം നേടിയപ്പോഴാണ് മൗലാന ആസാദിനെ വിട്ടുപോയത് ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഈ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
'മാപ്പില്ലാത്ത കുറ്റമാണിതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. സംഭവത്തിലെ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു. ' ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പരസ്യത്തില്‍ മൗലാല ആസാദിനെ ചേര്‍ത്തിരുന്നില്ല. മാപ്പര്‍ഹിക്കാത്ത വീഴ്ചയാണിത്. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ആത്മാര്‍ത്ഥമായ ക്ഷമാപണമാണിത്. മൗലാന ആസാദ് എന്നും നമ്മുടെയും ഇന്ത്യയുടേയും പ്രതീകവും പ്രചോദനവുമായി തുടരും.', ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായ പ്രത്യേക മന്ത്രാലയം അധികാരത്തിലെത്തിയാല്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞു. ജാതി സെന്‍സസ് നടത്തും, പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. രോഹിത് വെമുല നിയമം ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ പ്രാവര്‍ത്തികമാക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
പ്രമേയത്തില്‍ വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പറയുന്നുണ്ട്. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്. പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.
പ്രയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞത് താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തീപ്പെടണമെന്നാണ്. പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. പാര്‍ട്ടി ഒറ്റ കെട്ടായി മുന്പോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൂന്ന് ദിവസം നീണ്ട സമ്മേളനം ഇന്ന് സമാപിക്കും.

Comments