
തിരുവനന്തപുരം: നേതാകള്‍ക്കും പ്രവര്‍ത്തകര്‍ക്കും മദ്യവര്‍ജനത്തിനും ഖാദി ഉപയോഗത്തിനും ഇളവ് നല്‍കികൊണ്ടുള്ള വ്യവസ്ഥയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മുന്‍ കെപിസിസി പ്രസിഡന്റ വിഎം സുധീരന്. വിഷയത്തിന്മേലുള്ള അതൃപ്തി സുധീരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് കത്ത് നല്കി സൂചിപ്പിച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് മദ്യവര്‍ജനവും ഖാദി പ്രസ്ഥാനവും. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും അഭിമാനകരവുമായ സവിശേഷതയുമാണിത്. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റേയും ഗാന്ധിയന്‍ മൂല്യങ്ങളേയും നമ്മള് തള്ളിപറയുന്നതിന് തുല്യമാണെന്ന് സുധീരന് വ്യക്തമാക്കി. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും വിഎം സുധീരന് കുറ്റപ്പെടുത്തി.
പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തിനിടയില്‍ ഉണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുധീരന് ആരോപിച്ചു. വലിയൊരു പൊതുജനാരോഗ്യ വിഷയമായി മദ്യ ഉപയോഗം ഉയര്‍ന്നുവരുന്ന കാലത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി നയത്തില്‍ ഭേദഗതി വരുത്തിയത് ദൗര്‍ഭാഗ്യകരവും ഗൗരവമേറിയതുമാണെന്നും സുധീരന് സൂചിപ്പിച്ചു.
കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കിയത് . എന്നാല്‍ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരുമെന്നും അറിയിച്ചു.






