
തിരുവനന്തപുരം: ജിഎസ്ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി വര്‍ധിപ്പിച്ച ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന നേടാനായിട്ടില്ല.
ബജറ്റിന് പുറത്തു നിന്ന് ചെലവുകള്‍ക്ക് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ധനമന്ത്രിയുടെ പ്രതികരണം.
14 ശതമാനം വാര്‍ഷിക നികുതി വളര്‍ച്ചയാണ് ജിഎസ്ടി നടപ്പാക്കുന്ന വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനയാണ് നടപ്പുവര്‍ഷം ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത്. 30 ശതമാനം വര്‍ധനവാണുണ്ടായത്. ക്ഷേമ പെന്‍ഷനുകളുടെ വിതരണം നിലച്ചിട്ടില്ല. 2022 നവംബര്‍ വരെയുളള പെന്ഷന് ഇതിനകം വിതരണം ചെയ്തു. 2022 ഡിസംബറിലെ ക്ഷേമ പെന്ഷന് വിതരണം ചെയ്യാനുളള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.






