അങ്കാറ: ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കി വീണ്ടും ഭീതിയില്‍. തിങ്കളാഴ്ച കിഴക്കന്‍ മലത്യയിലുണ്ടായ 5.6 തീവ്രതയുള്ള ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. 69 പേര്‍ക്ക് പരിക്കേറ്റു. ഈ മാസം ആദ്യമുണ്ടായ ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഈ മാസം ആറിനുണ്ടായ ഭൂചലനത്തില്‍ സിറിയിലും തൂര്ക്കിയിലുമായി 50,000ലേറെ പേര് മരണപ്പെട്ടിരുന്നു.
തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം വൈകാനിടയായതില്‍ പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗണ്‍ ഖേദം പ്രകടിപ്പിച്ചു. ദുരന്തത്തില്‍ 44,200 പേര് മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,64,000 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 80 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. തുര്‍ക്കിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ജനശ്രദ്ധ തിരിക്കുന്ന നിലപാടുമായി എര്‍ദോഗണ്‍ രംഗത്തെത്തിയത്.
അതിനിടെ, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്, ഇന്ത്യയില്‍ മേഘാലയ എന്നിവിടങ്ങളിലും ഭൂചലനങ്ങളുണ്ടായി. പുലര്‍ച്ചെ 5.31 ചടെയാണ് താജിക്കിസ്ഥാനില്‍ 4.3 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്താനില്‍ 4.1 തീവ്രതയുള്ള ഭൂചലനമാണ് ഇന്നുണ്ടായത്. മേഘാലയയിലെ തുരയില്‍ 3.7 തീവ്രതയുള്ള ഭൂചലനമാണ് രാവിലെ 6.57ന് അനുഭവപ്പെട്ടത്.






