ചെന്നൈ: തമിഴ്നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലുള്ള വിലക്ക് മദ്രാസ് ഹൈക്കോടതി ഓഗസ്റ്റ് 28 വരെ നീട്ടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഇടക്കാല സ്റ്റേ തുടർന്നത്. നേരത്തെ ജൂലൈ 31 വരെയായിരുന്നു വിലക്ക്. ഇതോടെ ടിവികെ സർക്കാർ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടിയായി.
തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുന്നത് നിയമപരമായ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജികളിൽ വിശദമായ വാദം കേൾക്കാനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഹർജികൾ നിലനിൽക്കുന്നതിന്റെ പേരിൽ ഉപതെരഞ്ഞെടുപ്പ് വീണ്ടും വൈകുന്നതിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടും തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് നേരത്തെയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Comments