
വെല്ലിംഗ്ടണ്‍: നാടകീയമായ രംഗങ്ങള്‍ മാറിമറിഞ്ഞ ശേഷം ഇംഗ്ളണ്ടിനെ ഒരു റണ്‍സിന് കെട്ടുകെട്ടിച്ച് ന്യൂസിലന്റ് രണ്ടാം ടെസ്റ്റില്‍ വിജയം നേടി. ഫോളോഓണ്‍ ചെയ്ത ശേഷം എതിരാളികളെ പരാജയപ്പെടുത്തുന്ന നാലാമത്തെ ടീമായിട്ടാണ് ഈ വിജയത്തോടെ ന്യുസിലന്റ് മാറിയത്.
ആദ്യ ഇന്നിംഗ്സില്‍ 435 റണ്‍സിന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ളണ്ട് ന്യൂസിലന്റിനെ 209 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ന്യൂസിലന്റ് രണ്ടാം ഇന്നിംഗ്സില്‍ 483 റണ്‍സ് എടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ളണ്ട് 256 റണ്‍സിന് പുറത്താകുകയായിരുന്നു.
അവസാന ദിവസം അവസാന വിക്കറ്റായി ജെയിംസ് ആന്ഡേഴ്സണ് ലെഗ്സൈഡില്‍ നീല്‍ വാഗ്നര്‍ പിടിച്ചു പുറത്താകുമ്പോള്‍ ഇംഗ്ളണ്ടിന് ജയിക്കാന്‍ രണ്ടു റണ്‍സ് കൂടി വേണമായിരുന്നു. ഫോളോ ഓണ്‍ ചെയ്ത ശേഷം വിജയിക്കുന്ന നാലാമത്തെ ടീമായിട്ടാണ് ഇതോടെ ന്യൂസിലന്റ് മാറിയത്.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ളണ്ടിനായി മികച്ച ബാറ്റിംഗ് കെട്ടഴിക്കാന്‍ ജോ റൂട്ടിന് മാത്രമേക ഴിഞ്ഞുള്ളൂ. 95 റണ്‍സ് എടുത്ത് ഇന്നിംഗ്സിന് കരുത്തായി റൂട്ട് മാറിയിരുന്നു. ബെന്‍ഫോക്സ് 35 റണ്‍സും ബെന്‍ സ്റ്റോക്സും. ബെന്‍ ഡക്കറ്റും 33 റണ്‍സ് വീതമെടുത്തു. സാക്ക് ക്രൗളി 24 റണ്‍സും എടുത്തിരുന്നു. ഇവരൊഴികെ കാര്യമായ സംഭാവന ഇംഗ്ളണ്ടിന് കീട്ടിയില്ല.
ആദ്യ ഇന്നിംഗ്സില്‍ ടിം സൗതി നേടിയ (73) അര്‍ദ്ധശതകത്തിന്റെ മാത്രം കരുത്തില്‍ 209 റണ്‍സിന് പുറത്തായ ന്യൂസിലന്റ് രണ്ടാം ഇന്നിംഗ്സില്‍ 132 റണ്‍സ് നേടിയ കെയ്ന്റ വില്യസണിന്റെയും 83 റണ്‍സ് നേടിയ ടോം ലാതത്തിന്റെയും 61 റണ്‍സ് എടുത്തു ഡെവണ്‍ കോണ്‍വോയി, 90 റണ്‍സ് കുറിച്ച ടോം ബ്ളണ്ടല്‍, 54 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരുടെ കരുത്തില്‍ 483 റണ്‍സ് നേടുകയായിരുന്നു.






