
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് നീരജ് മാധവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ മകൾ നിളങ്കയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങൾ നീരജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം ഇതിനോടകം വൈറലാണ്. ‘‘ഞങ്ങളുടെ ലിറ്റിൽ ഫെയറി രണ്ട് വയസ്സായി ജന്മദിനാശംസകൾ നിളങ്ക!’’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നീരജ് കുറിച്ചത്. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നിങ്കുവിന്റെ ജന്മദിന രാത്രിയിൽ നിന്നുള്ള ചെറിയ ക്ലിപ്പുകള്‍ ഇതാണ്. എന്ത് രസമായിരുന്നു അത്! കൂടാതെ, ഞങ്ങൾക്ക് അവളോട് ഒരു പ്രത്യേക സമർപ്പണമുണ്ടായിരുന്നു, അവളുടെ ഏറ്റവും പ്രിയപ്പെട്ട റിലീസ് ചെയ്യാത്ത ട്രാക്കുകളിലൊന്ന്- ‘ലുട്ടാപ്പി ഡ്രിപ്പ്’. ആരാണ് മുഴുവൻ പാട്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്?..’’ വീഡിയോയില്‍ നീരജ് പാട്ടു പാടുന്നതും കാണാം. പിറന്നാൾ ആഘോഷത്തിന് കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് പെപ്പെ, ഷെയ്ന് നിഗം തുടങ്ങി മിക്ക താരങ്ങളും എത്തിയിരുന്നു. 2021 ഫെബ്രുവരിയിലാണ് 22 നാണ് നിളങ്ക ജനിച്ചത്. നിളങ്കയുടെ രണ്ടാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം വ്യക്തമാക്കുന്ന ഒരു ചിത്രം നീരജ് പങ്കുവച്ചത്.






