
മൂന്നാം ജന്മദിനത്തിൽ മകൾ ക്ലിൻ കാരയുടെ മുഖം ആരാധകർക്കായി വെളിപ്പെടുത്തി നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇതുവരെയും ദമ്പതികൾ തങ്ങളുടെ കുഞ്ഞിന്റെ മുഖം പൊതുവേദിയിലോ സോഷ്യൽ മീഡിയയിലോ വെളിപ്പെടുത്തിയിരുന്നില്ല.നീലയുടുപ്പിട്ട് സുന്ദരിയായ ക്ലിന്‍ കാരയെ രാംചരണും ഉപാസനയും എടുത്തുനില്‍ക്കുന്നതാണ് ചിത്രത്തിലുളളത്.
"ജന്മദിനാശംസകൾ ക്ലിൻ കാര, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞേ..." എന്നാണ് ചിത്രത്തിനൊപ്പം ഇരുവരും കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് കുഞ്ഞു ക്ലിൻ കാരയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്.
ഏറെ നാളത്തെ സൗഹൃദത്തിന് ശേഷം 2012 ജൂണിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023 ജൂൺ 20 നാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി ക്ലിൻ കാര ജനിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഇരട്ടക്കുട്ടികളെയും സ്വാഗതം ചെയ്തിരുന്നു. ശിവ് റാം കൊനിഡേല , അന്‍വീറ ദേവി കൊനിഡേല എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് മക്കളുടെയും കൈകളുടെ ചിത്രങ്ങള്‍ ഉപാസന പോസ്റ്റ് ചെയ്തിരുന്നു. ഹൃദയം നിറഞ്ഞിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ഉപാസന കുറിച്ചത്.






