
പാകിസ്താനി റിയാലിറ്റി ഷോ ആയ 'ദ കിച്ചന് മാസ്റ്ററിന്റെ' ഓഡിഷനിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാചക മത്സരത്തില്‍ പങ്കെടുക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ സ്വയം പാചകം ചെയ്ത ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഒരു യുവതിയെത്തിയത് ഹോട്ടലില്‍ നിന്നുള്ള ബിരിയാണിയുമായിട്ടാണ്.
കഴിഞ്ഞ ദിവസമായിരുന്നു ദ കിച്ചന് മാസ്റ്ററിന്റെ ഓഡിഷന് നടന്നത്. ജഡ്ജസ് മത്സരാര്‍ത്ഥിയെ ഓഡിഷനില്‍ തെരഞ്ഞെടുക്കാതെ വന്നതോടെ രംഗംവഷളായി. തുടര്‍ന്ന് ക്ഷുഭിതയായി ഒരു ജഡ്ജ് കസേര വിട്ടുപോകുന്നതും വിഡിയോയില്‍ കാണാം.
ഓഡിഷനില്‍ താന്‍ ബിരിയാണി കൊണ്ടുവന്നത് ഏറെ നേരം ക്യൂ നിന്നാണെന്നും, സ്വയം തയ്യാറാക്കിയ ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലായെന്നും യുവതി പറഞ്ഞു. വേദിയില്‍ നിന്ന് പോകാന്‍ വിസമ്മതിച്ച ഇവരെ ഏറെ നേരത്തെ അനുനയ ചര്‍ച്ചയ്ക്കൊടുവിലാണ് പറഞ്ഞുവിട്ടത്.
Pakistan Masterchef is another level 🤣🤣🤣🤣 pic.twitter.com/A46vY7iWSZ
— Nandita Iyer (@saffrontrail) February 27, 2023






