
തമിഴ് നാട്ടിലെ ചെങ്കല്പ്പേട്ടിലുള്ള ഒരാള്‍ മദ്യപാനം നിര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത് ഇതേ കുറിച്ച് വ്യക്തമാക്കുന്ന ഒരു പോസ്റ്റര്‍ പ്രസിദ്ധപ്പെടുത്തി അത് പതിച്ച്. 30 വര്‍ഷത്തോളം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്ന മോഹനനാണ് മദ്യപാനശീലം അവസാനിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ടാണ് ഇദേഹത്തിന്റെ പ്രവര്‍ത്തി തരംഗമായി മാറി. ചെങ്കല്‍പേട്ട് ജില്ലയിലെ ആത്തൂരിനടുത്താണ് 53 -കാരനായ മനോഹരന് താമസിക്കുന്നത്. 32 വര്‍ഷമായി മദ്യപാനത്തിന് അടിമയായിരുന്നു മനോഹരന്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇനി ജീവിതത്തില്‍ മദ്യം കഴിക്കേണ്ടതില്ലായെന്ന് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു.
2022 ഫെബ്രുവരി 26 -നാണ് മനോഹരന് മദ്യം കഴിക്കുന്നില്ല എന്ന് തീരുമാനം എടുത്തത്. ആ തീരുമാനം അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ഒരു വര്‍ഷമായി മനോഹരന് മദ്യം കഴിക്കുന്നേ ഇല്ല. ലഹരിയില്ലായ്മയുടെ ഒരു വര്‍ഷം ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ചിത്രം വച്ച പോസ്റ്ററുകളും മനോഹരന് പതിച്ചു. അതില്‍ എങ്ങനെയാണ് മദ്യം ആളുകളുടെയും കുടുംബത്തിന്റെയും സമാധാനം തകര്‍ക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്.
മദ്യപാനം എന്നാല്‍ മരണത്തെ വിളിച്ചു വരുത്തലാണ്, മദ്യം ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കും എന്നും മനോഹരന് പറയുന്നു. മദ്യപാനം കൊണ്ട് തനിക്ക് നാട്ടില്‍ മാത്രമല്ല, സ്വന്തം വീട്ടിലും ബഹുമാനം കിട്ടാതെയായി. ഓരോ ദിവസവും താന്‍ മുന്നൂറും നാന്നൂറും രൂപയാണ് മദ്യത്തിന് വേണ്ടി ചെലവഴിച്ചിരുന്നത്. അവസാനം സ്വന്തം വീട് പോലും വില്‍ക്കേണ്ടി വരും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍.
അങ്ങനെ തനിക്ക് മദ്യപാനം നിര്‍ത്തേണ്ടുന്ന അവസ്ഥയായി. എന്നാല്‍, അതിന് ശേഷം വീട്ടിലും നാട്ടിലും തനിക്ക് ബഹുമാനം കിട്ടി. തന്റെ ആരോഗ്യം മെച്ചപ്പെട്ടു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം മറ്റുള്ളവരോടും പറയുന്നതതെന്നും മനോഹരന് വ്യക്തമാക്കി.






