ന്യുഡല്‍ഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ മത്സരത്തില്‍ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുന്നത് മേഘാലയയിലാണ്. വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് കാണുന്നത്. 60 അംം നിയമസഭയില്‍ എന്‍പിപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി.
ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് ഫലസൂചന വ്യക്തമായ 19 സീറ്റുകളില്‍ എന്‍പിപി 27 സീറ്റുകളിലും ബിജെപി ഏഴിടത്തും ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഒമ്പതിടത്തും കോണ്‍ഗ്രസ് ആറിടത്തും മറ്റുള്ളവര്‍ 11 ഇടത്തും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷം നേടാന്‍ 31 സീറ്റുകള്‍ വേണ്ടിവരും. ഒറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിയ്ക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സഖ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.






