
അമ്മ മരിച്ചതറിയാതെ മകന് അമ്മയ്ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ഫെബ്രുവരി 26 ന് ബെംഗളൂരൂ ആര്ടി നഗറിലാണ് സംഭവം നടന്നത്. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തില് ഷുഗര് കുറഞ്ഞ് മരിച്ചത്. ഇവരുടെ ഭര്ത്താവ് കഴിഞ്ഞ വര്ഷം വൃക്ക രോഗത്തെ തുടര്ന്ന് മരിച്ചിരുന്നു.
മകന് ദിവസവും സുഹൃത്തുക്കളോടൊപ്പം കളിക്കാന് പോകും. ഭക്ഷണം കഴിക്കുന്നത് ഏതെങ്കിലുമൊരു വീട്ടില് നിന്ന് തന്നെ. അതിനാല് മകന് തിരികെയെത്തുമ്പോള് അമ്മ ഉറക്കമായിരിക്കുക പതിവാണ്.
തന്നോടുളള പിണക്കം കൊണ്ടാണ് അമ്മ മിണ്ടാത്തതെന്നാണ് മകന് കരുതിയിരുന്നത്. എന്നാല് രണ്ട് ദിവസമായിട്ടും അമ്മ തന്നോട് മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും ഈ 14- കാരന് അച്ഛന്റെ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്ന്ന് സുഹൃത്തുക്കള് നടത്തിയ പരിശോധനയിലാണ് അമ്മ രണ്ട് ദിവസം മുന്നേ മരിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







Comments