
പ്രണയം എന്നത് പ്രായത്തിനും അപ്പുറം ഉള്ള വികാരമാണ്. അതുകൊണ്ട് തന്നെ പ്രണയിക്കാന്‍ പ്രായമൊരു തടസ്സമല്ല. അത്തരത്തിലൊരു പ്രണയ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ 91-ാം വയസ്സില്‍ കാമുകിയെ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായിയായ കെ.പി സിംഗ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ പ്രമുഖ കമ്പനിയായ ഡിഎല്ഫ്ഗ്രൂപ്പ് ചെയര്‍മാനാണ് ഇദ്ദേഹം. താന്‍ വീണ്ടും പ്രണയത്തിലാണെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഷീന എന്നാണ് പങ്കാളിയുടെ പേര്. 2018 ല്‍ ക്യാന്‍സര്‍ ബാധിച്ച് കെ.പി സിംഗിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് പുതിയ പങ്കാളിയെ ഇദ്ദേഹം തെരഞ്ഞെടുത്തത്.
ഒരു അഭിമുഖത്തില്‍ വിവാഹ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. ഭാര്യ മരിക്കുന്നതിന് ആറുമാസം മുന്‍പ് ഒരു വാക്ക് വാങ്ങിയിരുന്നതായി അദ്ദേഹം പറയുന്നു. ' ഞാന്‍ തോറ്റു പോകരുതെന്നും ഒരു പുതിയ ജീവിതം ഉണ്ടെന്നുമായിരുന്നു അവള് പറഞ്ഞിരുന്നത്. അവളുടെ വാക്കുകള്‍ എന്നില്‍ തങ്ങി നിന്നു. എന്റെ വിവാഹ ജീവിതം അതിമനോഹരമായിരുന്നു എന്റെ ഭാര്യ എന്റെ പങ്കാളി മാത്രമല്ല സുഹൃത്ത് കൂടിയായിരുന്നു. അവള് പോയ ശേഷം എന്റെ ജീവിതത്തില്‍ ഒരു ശ്യൂന്യത ഉണ്ടായി. 65 വര്‍ഷമായി കൂടെ നിന്ന പങ്കാളി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല'. ഭാര്യയുടെ മരണശേഷം ഏറെ നാള് അദ്ദേഹം വിഷാദ രോഗിയായിരുന്നു.
ഇതിനുശേഷം കെ.പി സിംഗ് തന്റെ പുതിയ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ' പുതിയ പങ്കാളിയെ കണ്ടെത്തിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. അവളുടെ പേര് ഷീന എന്നാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ആളുകളില്‍ ഒരാളാണ് അവര്‍. അവള് ഊര്‍ജ്ജസ്വലയാണ്. എന്നെ പ്രചോദിപ്പിക്കുകയും ഓരോ ഘട്ടത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവള് എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്ന'. അദ്ദേഹം പറഞ്ഞു നിര്‍ത്തി.
റിയല്‍ എസ്റ്റേറ്റ് മേഖലിയിലെ ഏറ്റവും വലിയ കോടീശ്വരനാണ് കെ.പി സിംഗ്. അദ്ദേഹത്തിന്റെ ആസ്തി 7.63 ബില്യണ്‍ ഡോളറാണ്(ഏകദേശം 63200 കോടി രൂപ). അഞ്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം കമ്പനിയുടെ ചെയര്മാന് പദവി 2020 ലാണ് അദ്ദേഹം രാജിവച്ചത്.






