തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂര്‍ ഷുഹൈബ് വധക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയമായാണ് പ്രതിപക്ഷത്തുനിന്നും ടി.സിദ്ദിഖ് വിഷയം സഭയില്‍ കൊണ്ടുവന്നത്. ഷുഹൈബ് വധക്കേസ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയം നിയമസഭയില്‍ കൊണ്ടുവന്നത്. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിവരിച്ചു. ഷുഹൈബ് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പുതിയ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
ഷുഹൈബിെന വധിച്ചത് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ടി.സിദ്ദിഖ് ചൂണ്ടിക്കാട്ടി. ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിന് മുന്‍പ് അച്ഛനെ വിളിച്ച് പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. സ്കൂളില്‍ നിന്ന് കുട്ടികളെ പുറത്താക്കുമ്പോള്‍ അച്ഛനെ വിളിച്ചുപറയുന്ന പതിവുണ്ട്. സിപിഎം നടപടി അതുപോലെയായി എന്നും സിദ്ദിഖ് പരിഹസിച്ചു. പ്രതികളെ സംരക്ഷിക്കാനാണ് ഷുഹൈബ് വധക്കേസില്‍ സിബിഐയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവരുന്നതെന്നും സിദ്ദിഖ് ആരോപിച്ചു. പ്രതികള്‍ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന ടി.സിദ്ദിഖിന്റെ പരാമര്‍ശം സഭയില്‍ ബഹളത്തിന് ഇടയാക്കി. എന്നാല്‍ പരാമര്‍ശം സഭാരേഖകളില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചൂ.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നെന്ന് മുഖ്യമന്ത്രിനിയമസഭയില്‍ അറിയിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് തലശേരി കോടതിയുടെ പരിഗണനയിലാണ്. അമന്വഷണ സംഘം ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു. കുറ്റപത്രത്തില്‍ 17 പേരാണ് പ്രതികള്‍. ഗൂഢാലോചന നടത്തിയവരെയും പിടികൂടി. സിപിഎം ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും തണലിലല്ല. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടുമില്ല. തെറ്റ് ചെയ്യുന്നവരെ തിരുത്താന്‍ ്രശമിക്കും. സാധിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കും. തെറ്റ് മറച്ചുവയ്ക്കാറില്ല, പൊറുക്കാറുമില്ല. മുഖം നോക്കാതെ നടപടിയെടുക്കും. അത്തരത്തില്‍ പാര്‍ട്ടിക്ക് പുറത്തുപോയ ചിലര്‍ക്ക് പാര്‍ട്ടിയോട് കടുത്ത ശത്രുതകാണും. അത്തരം ക്രിമിനലുകളും ക്വട്ടേഷന്‍കാരും പ്രതിപക്ഷത്തിന് ചിലപ്പോള്‍ പ്രിയപ്പെട്ടവരാകും. അത്തരക്കാരെ മഹത്വവത്കരിക്കാന്‍ പ്രതിപക്ഷത്തിന് വഗ്രതയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആകാശ് തല്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി ജയിലിലടച്ച സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു.
കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരി പി.ജെ ആര്‍മിയുടെ മുന്നണി പോരാളിയാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐയെ എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.






