നാല് പെണ്മക്കളെയും മകനെയും കൊലപ്പെടുത്തിയ ബല്‍ജിയം വനിതയെ ധയാവധത്തിന് വിധേയയാക്കി. 56 കാരിയായ ഹെര്മിറ്റെയോയാണ് ദയാവധത്തിന് ഫെബ്രുവരി 28ന് വിധേയയാക്കിയത്. ഭര്‍ത്താവില്ലാത്ത സമയത്ത് 3 മുതല്‍ 14 വയസുവരെ പ്രായമുളള സ്വന്തം മക്കളെ പ്രതി വധിക്കുകയായിരുന്നു. 2007 ഫെബ്രുവരി 28 നായിരുന്നു സംഭവം. തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തില്‍ വിളിച്ചറിയിക്കുകയായിരുന്നു. കുട്ടികള്‍ കൊല്ലപ്പെട്ട ദിവസം തന്നെ മരണത്തിനായി ഹെര്‍മിറ്റെ തിരഞ്ഞെടുക്കുകയായിരുന്നു.
ഹെര്‍മിറ്റെയെ 2008ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2010ല്‍ ചികിത്സിച്ചിരുന്ന സൈക്കാട്രാസ്റ്റിനെതിരെ പ്രതി പരാതി നല്‍കിയിരുന്നു. കൊലപാതകം തടയാന്‍ സൈക്കാട്രിസ്റ്റിനായില്ലെന്നും 3 മില്യന്‍ യൂറോ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാല്‍ ഹെര്‍മിറ്റെ പത്ത് വര്‍ഷത്തിന് ശേഷം ആ കേസ് ഉപേക്ഷിച്ചിരുന്നു. 2019ല്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് ദയാവധത്തിന് അപേക്ഷ നല്‍കുകയായിരുന്നു.
ദയാവധത്തിന് 2022ല്‍ മാത്രം 2,966 പേരാണ് ്ബല്ജിയമില് വിധേയരായത്. 2021ലേക്കാള്‍ പത്ത് ശതമാനം വര്‍ധനവുണ്ടായി. കാന്‍സര്‍ ബാധിതരാണ് ദയാവധത്തിന് കൂടുതല്‍ വിധേയരാകുന്നത്. കുട്ടികള്‍ക്കും ദയാവധത്തിന് വിധേയമാകുന്നതിന് 2014ല്‍ ബല്‍ജിയം അനുമതി നല്കി. മാനസികമായോ ശാരീരികമായോ വേദനകള്‍ സഹിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബല്‍ജിയം ദയാവധം അനുവദിക്കുന്നുണ്ട്.






