
പാലക്കാട്: എയര്‍ബസ് വഴി കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ലഹരി വസ്തു ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.
എക്സൈസ് സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഘം പരിശോധനയ്ക്കായി വാളയാറിലെത്തിയത്. തുടര്‍ന്ന് എയര്‍ബസില്‍ കയറി വിശദമായ പരിശോധന നടത്തുകയായിരുന്നു. പിടിയിലായവരില്‍ ഉമര്‍ ഹാരിസ് മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് കണ്ടെത്തല്‍.
പ്രധാനമായും സ്കൂള്‍ കുട്ടികള്‍ക്കും റിസോര്‍ട്ടുകളിലേക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കലാണ് യുവാക്കളുടെ ജോലി. ഇത്തവണയും ഇവരുടെ പദ്ധതി അതുതന്നെ ആയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ മറ്റുപല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. മാര്‍ക്കറ്റില്‍ പത്തുലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്






