
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഇന്നലെ സിഐടിയുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടത്തിയ പൊങ്കാലയില്‍ ഭാഗമായ അമിത് ഖാന് എന്ന മുസ്ലീം യുവാവ് സമൂഹമാദ്യമങ്ങളില്‍ നിറഞ്ഞു നില്കുകയാണ്. മതേതരത്വത്തിന്റെ മുഖമായാണ് യുവാവിനെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തികാണിക്കുന്നത് . പൊങ്കാലക്കലത്തില്‍ അരിയിട്ട അമിത് ഖാന് ഭക്തര്‍ക്ക് വെള്ളവും ആവശ്യസാധനങ്ങളുമെത്തിക്കാന്‍ പ്രവര്‍ത്തകരോടൊപ്പം പങ്കെടുത്തു.
പൊങ്കാലയുമായി ബന്ദപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചപ്പോള്‍ തന്നെയും പൊങ്കാല പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം അമിത്ഖാന് അറിയിച്ചു. പാളയം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഐപി ബിനുവിന്റെ നേതൃത്വത്തില്‍ അമിത്തിനെയും ഉള്‍പ്പെടുത്തുകയായിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിലെ പൂജാരിയുടെ സഹായി മുസ്ലീം വേഷത്തില്‍ പൊങ്കാലയിടുന്ന അമിത്ഖാന്റെ പൊങ്കാല കലം നിവേദിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. മതേതരത്വത്തിന്റെ മുഖമായാണ് സോഷ്യല്‍ മീഡിയ ഇതിനെ ഏറ്റെടുത്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്വദേശിയാണ് ഇദ്ദേഹം.
സിഐടിയുവിന്റെ മുന്‍കാല പ്രവര്‍ത്തകനായ മുത്തച്ഛന്റെ വഴിയേ സഞ്ചരിക്കാനാണ് തനിക്കും താല്പര്യമെന്ന് അമിത് പറയുന്നു. ജാതിയോ മതമോ നോക്കാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി.എസ്.സി. ഹോട്ടല്‍ മാനേജ്മന്റ് പാസ്സായ അമിത് ഫുഡ് ഡെലിവറി ബോയായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. മതവും ജാതിയുമല്ല സൗഹാര്‍ദ്ദവും കൂട്ടായ്മയുമാണ് വലുതെന്ന പാഠം മറ്റുള്ളവരേയും മനസിലാക്കുക എന്ന ഉദ്ദേശം തന്റെ പൊങ്കാല അര്പ്പിക്കലിനുള്ളതായ് അദ്ദേഹം വ്യക്തമാക്കി. സാദിച്ചാല്‍ അടുത്ത തവണയും പൊങ്കാലയിടാന്‍ എത്തുമെന്നും അമിത് ഖാന് പറഞ്ഞു.






