
കാസര്‍ഗോഡ് : എസ്എഫഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി .എസ്എഫഐ ഏരിയാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയാണ് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടിക്ക് പരാതി നല്‍കിയത് .
എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.അനുരാഗ് ഫോണില്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
ആദ്യം പെണ്‍കുട്ടി പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത് . എന്നാല്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു ഏരിയാ കമ്മിറ്റി ശ്രമിച്ചത് . പക്ഷേ നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു . പല തവണ ഇയാള്‍ അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതിയില്‍ പറയുന്നത് . രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടി പരാതി നല്‍കിയത് .






