
ലോകത്തിലെ ഏറ്റവും വേഗതയുള്ള ജീവിയാണ് ചീറ്റകള്‍. അവയുടെ കൈയ്യില്‍ നിന്ന് ഓടി രക്ഷപ്പെടുക അസാധ്യമാണ്. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതുകൊണ്ട് തന്നെ ഇരയെ എത്ര ദൂരം വേണമെങ്കിലും ഓടിച്ചിട്ട് പിടിക്കാ അവയ്ക്ക് നിഷ്പ്രയാസം സാധിക്കും.
ഇത്തരത്തില്‍ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ചീറ്റയുടെ വേഗത ഒപ്പിയെടുത്തിരിക്കുന്ന നിമിഷങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
വെറും 17 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോയില്‍ ഇരയെ ഓടിച്ചിട്ട് പിടിക്കുകയാണ് ചീറ്റ. ഒരു ഘട്ടത്തില്‍ ഇരയക്ക് മുന്നിലെത്തി സഡന്‍ ബ്രേക്ക് ഇട്ട ശേഷം ചീറ്റ ഇരയെ കൈക്കലാക്കുകയാണ്.
'സോളോ ക്യൂരിയോസസ്' എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാകുകയും ചെയ്തു.
Velocidad y fuerza pic.twitter.com/AlULiTLctA
— Solo para Curiosos (@Solocuriosos_1) March 4, 2023






