ആലപ്പുഴ; സര്‍വീസില്‍ നിന്ന് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊസീന് വിവരം ലഭിച്ചത് കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്നാണ്. ജിഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്ക്കായുള്ല അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഒരു വ്യാപാരി ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൊണ്ടുവന്ന അഞ്ഞൂറ് രീപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മനേജര്‍ക്ക് സംശയം തോന്നിയിരുന്നു. ജിഷയിടെ വീട്ടിലെ ജോലിക്കാരന് വ്യാപാരിക്ക് നല്കിയ നോട്ടുകളാണ് ഇതെന്ന് തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ജിഷമോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജിഷയ്ക്കെതിരെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു, ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.






