
മുതലകളേക്കാളേറെ അപകടകാരികളാണ് ചീങ്കണ്ണികള്. ഇരയെ ഒത്തു കിട്ടിയാല് വലുപ്പമോ ശൗര്യമോ നോക്കാതെ ഇവ അപകടപ്പെടുത്തി കീഴ്പ്പെടുത്താറാണ് പതിവ്. എന്നാല് ചീങ്കണ്ണികള് ശക്തിയുടെ കാര്യത്തിലും പിന്നിലല്ല എന്ന് തെിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില് ഇപ്പോള് ശ്രദ്ധ നേടുന്നത്. അമേരിക്കയുടെ മുന് പ്രൊഫഷണല് ബാസ്ക്കറ്റ്ബോള് താരമായ റെക്സ് ചാപ്മാന് ആണ് ചീങ്കണ്ണികള് എത്രത്തോളം അപകടകാരികളാന്ന് വ്യക്തമാക്കുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഫ്ളോറിഡയില് നിന്നും പകര്ത്തിയിരിക്കുന്ന ദൃശ്യങ്ങളില് ബലമേറിയ കമ്പിയഴികളുള്ള ഒരു വേലി നിസ്സാരമായി വളച്ച് അതിലൂടെ അപ്പുറത്തേക്ക് കടക്കാന് ശ്രമിക്കുകയാണ് ഒരു ചീങ്കണ്ണി. എന്നാല് ചീങ്കണ്ണിയുടെ ശരീരം കടന്നു പോകത്തക്ക അകലം കമ്പി അഴികള് തമ്മില് ഇല്ലായിരുന്നു.പക്ഷേ അതുകൊണ്ട് ഒന്നും തന്റെ ശ്രമത്തില് നിന്ന് പിന്തിരിയാന് ചീങ്കണ്ണി തയ്യാറായില്ല. മുഖം ഒന്നുയര്ത്തി കമ്പി അഴികള്ക്കിടയിലേക്ക് കടത്താന് ശ്രമിച്ചപ്പോള് തന്നെ കമ്പികള് വളഞ്ഞു പോകുന്നതാണ് വീഡിയോയില് കാണുന്നത്. ഇരുവശങ്ങളിലേക്കും കമ്പി അഴികള് പൂര്ണ്ണമായും വളഞ്ഞതോടെ നിസ്സാരമായി മറുവശത്തേക്ക് കടക്കാനും സാധിച്ചു.
ചുരുങ്ങിയ ദിവസങ്ങള്ക്കൊണ്ട് ലക്ഷകണക്കിനാളുകാണ് ഈ വീഡിയോ കണ്ടത്. ഭയപ്പെടുത്തുന്ന ഈ വീഡിയോയ്ക്ക് താഴെ ആയിരകണക്കിനാളുകളാണ് കമന്റ് ബോക്സില് തങ്ങളുടെ പ്രതികരണങ്ങള് കുറിച്ചത്.







Comments